നേവിസിന്റെ കരങ്ങളുയർത്തി ബസവന ഗൗഡ പറഞ്ഞു, എല്ലാവർക്കും നന്ദി... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 9, 2022

നേവിസിന്റെ കരങ്ങളുയർത്തി ബസവന ഗൗഡ പറഞ്ഞു, എല്ലാവർക്കും നന്ദി...

കൊച്ചി: നൊമ്പരം വിങ്ങുന്ന മനസ്സോടെ നിൽക്കുന്ന നേവിസിന്റെ കുടുംബാംഗങ്ങൾക്കു നേരെ ദാനമായി കിട്ടിയ ഇരു കൈകളും ഉയർത്തി ബസവന ഗൗഡ നന്ദിപറഞ്ഞു. നേവിസിന്റെ കുടുംബാംഗങ്ങൾ ആ കൈകളിലേക്ക്‌ കണ്ണിമയ്ക്കാതെ നോക്കിനിന്നു... ആ കൈകൾ അവരുടെ സ്വന്തം നേവിസ് സാജൻ മാത്യുവിന്റേതായിരുന്നു. അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് നേവിസിന്റെ കൈകൾ കർണാടക ബെല്ലാരി സ്വദേശി ബസവന ഗൗഡയിൽ വെച്ചുപിടിപ്പിച്ചത്.ബസവന ഗൗഡയെ കാണാനാണ് കോട്ടയം വടവാതൂർ സ്വദേശി നേവിസ് സാജൻ മാത്യുവിന്റെ കുടുംബാംഗങ്ങൾ ബുധനാഴ്ച രാവിലെ അമൃത ആശുപത്രിയിലെത്തിയത്. നേവിസിന്റെ പിതാവ് സാജൻ മാത്യു, മാതാവ് ഷെറിൻ, സഹോദരൻ എൽവിസ്, സഹോദരി വിസ്മയ എന്നിവരാണ് എത്തിയത്. മകന്റെ കൈകൾ വീണ്ടുമൊന്ന് കാണാനായതിന്റെ സന്തോഷത്തിലായിരുന്നു സാജൻ മാത്യുവും ഷെറിനും. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് ഈ കൈകളെന്ന് നേവിസിന്റെ അച്ഛൻ സാജൻ മാത്യു പറഞ്ഞു. നേവിസിന്റെ ഒരു ഫോട്ടോ ബസവന ഗൗഡയ്ക്ക് സമ്മാനിച്ചാണ് അവർ മടങ്ങിയത്. അമൃത ആശുപത്രിയിലെ സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ്‌ റീ കൺസ്ട്രക്ടീവ് സർജറി വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്മണ്യ അയ്യർ, മേധാവി ഡോ. മോഹിത് ശർമ, സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. അജോയ് മേനോൻ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 25-നാണ് അസുഖത്തെ തുടർന്ന് നേവിസ് സാജൻ മാത്യുവിന് (25) മസ്തിഷ്ക മരണം സംഭവിച്ചത്. കൈകൾ അടക്കമുള്ള അവയവങ്ങൾ ദാനം ചെയ്യാൻ നേവിസിന്റെ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. മോഹിത് ശർമ എന്നിവരുടെ നേതൃത്വത്തിലാണ് കൈകൾ ബസവന ഗൗഡയിൽ തുന്നിച്ചേർത്തത്. നേവിസിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നിവയും ദാനം ചെയ്തിരുന്നു. ബെല്ലാരിയിൽ ഒരു റൈസ് മില്ലിൽ ബോയ്‌ലർ ഓപ്പറേറ്ററായിരുന്നു ബസവന ഗൗഡ.2011 ജൂലായിൽ ജോലിസ്ഥലത്തുെവച്ച് വൈദ്യുതാഘാതമേറ്റതിനെ തുടർന്നാണ് ഇരു കൈകളും നഷ്ടമായത്.


from mathrubhumi.latestnews.rssfeed https://ift.tt/r5fWOmp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages