തിരുവനന്തപുരം: സ്വപ്ന സുരേഷിന് സ്പെയ്സ് പാർക്കിലെ ജോലിയിൽ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. സ്വപ്നയുടെ ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ കത്ത് നൽകി. ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്മേലാണ് നടപടി. വ്യാജരേഖ ഉപയോഗിച്ചുള്ള നിയമനത്തിലൂടെ സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. എം. ശിവശങ്കർ, കെ.എസ്.ടി.ഐ.എൽ മുൻ എം.ഡി ജയശങ്കർ പ്രസാദ്, പ്രൈസ് വാട്ടർ കൂപ്പർ എന്നിവരിൽ നിന്നും തിരിച്ചു പിടിക്കാനായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ ശുപാർശ. ഐ.ടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്. കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പറാണ് സ്വപ്നയെ നിയമിച്ചത്. തുക തിരിച്ചടയ്ക്കാതെ, കൺസൾട്ടൻസി ഫീസായി പി.ഡബ്ല്യു.സിക്ക് നൽകാനുള്ള ഒരു കോടിരൂപ നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. Content Highlights: Swapna Suresh, PWC,M Sivasankar
from mathrubhumi.latestnews.rssfeed https://ift.tt/C4xSTRW
via IFTTT
Post Top Ad
Responsive Ads Here
Thursday, February 10, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍; പ്രൈസ് വാട്ടര്‍ കൂപ്പറിന് കത്ത് നല്‍കി
സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍; പ്രൈസ് വാട്ടര്‍ കൂപ്പറിന് കത്ത് നല്‍കി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment