സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത് തെറ്റായ വിലയിരുത്തലുകൾ -ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 10, 2022

സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത് തെറ്റായ വിലയിരുത്തലുകൾ -ഹൈക്കോടതി

കൊച്ചി: സാമൂഹികമാധ്യമങ്ങളിൽ കോടതി ഉത്തരവുകളെയും സിനിമയെയുമൊക്കെ വിലയിരുത്തി തെറ്റായ അഭിപ്രായങ്ങൾ നിറയുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ചുരുളി സിനിമയിലെ ഭാഷ പരിശോധിക്കാൻ പോലീസ് മേധാവിയോട് കോടതി നിർദേശിച്ചു എന്നതരത്തിൽ സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ നടന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ വിമർശനം.സിനിമയിൽ നിയമപരമായ എന്തെങ്കിലും ലംഘനമുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടത്. ഇത് ശരിയായവിധം പത്ര, ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, സാമൂഹികമാധ്യമങ്ങളിൽ സിനിമയിലെ ഭാഷ പരിശോധിക്കാൻ കോടതി നിർദേശിച്ചു എന്നതരത്തിലായിരുന്നു ചർച്ചകൾ നടന്നതെന്ന് കോടതി വിലയിരുത്തി. ചുരുളി സിനിമ ഒ.ടി.ടി. പ്ലാറ്റ്ഫോമിൽനിന്ന് നീക്കണം എന്നാവശ്യപ്പെടുന്ന ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സാമൂഹികമാധ്യമങ്ങളെ വിമർശിച്ചത്.ഉത്തരവുകൾ വായിക്കാതെ ചില അഭിഭാഷകർ ദൃശ്യമാധ്യമങ്ങളിലും മറ്റും അഭിപ്രായപ്രകടനം നടത്തുന്നതിനെയും കോടതി വിമർശിച്ചു. അഭിഭാഷകർ ഇങ്ങനെ അഭിപ്രായപ്രകടനം നടത്തുമ്പോൾ സാധാരണക്കാരെ എങ്ങനെ പഴിക്കാനാകും. ബെഞ്ചും ബാറും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. നീതിന്യായസംവിധാനത്തിന്റെ വക്താക്കളാണ് അഭിഭാഷകർ. ന്യായമായ വിമർശനങ്ങളെ സ്വാഗതംചെയ്യുന്നു. എന്നാൽ, അത് ഉത്തരവ് വായിച്ചശേഷമായിരിക്കണം. ഉത്തരവ് വായിച്ചിട്ടേ അഭിപ്രായം പറയൂ എന്ന നിലപാട് സ്വീകരിച്ചാൽ അഭിപ്രായം പറയണമെന്ന ആവശ്യം മാധ്യമങ്ങളും ഉന്നയിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/YMg31dI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages