മംഗലൗർ (ഉത്തരാഖണ്ഡ്): പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ അദ്ദേഹത്തിന്റെ ഏജൻസികളായ ഇ.ഡി.യെയോ സി.ബി.ഐ.യെയോ തനിക്ക് ഭയമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മോദിയുടെ അഹങ്കാരം തനിക്ക് തമാശയായാണ് അനുഭവപ്പെടുന്നതെന്നും വ്യാഴാഴ്ച ഹരിദ്വാറിലെ മംഗലൗറിൽ തിരഞ്ഞെടുപ്പുറാലിയിൽ അദ്ദേഹം പറഞ്ഞു.പാർലമെൻറിൽ നടത്തിയ പ്രസംഗങ്ങൾക്കും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലും കോൺഗ്രസിനെതിരേ പ്രധാനമന്ത്രി നടത്തിയ കടന്നാക്രമണത്തെക്കുറിച്ചു പറയുകയായിരുന്നു രാഹുൽ. ‘‘ഞാൻ അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധിക്കുന്നില്ലെന്നാണ് മോദി കഴിഞ്ഞദിവസം പറഞ്ഞത്. അത് ശരിയാണ്. ഞാൻ അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ ഏജൻസികളായ സി.ബി.ഐ.യെയോ ഇ.ഡി.യെയോ ഭയക്കാത്തതുകൊണ്ടാണത്. കഴിഞ്ഞ 70 കൊല്ലവും രാജ്യത്ത് ഒന്നും നടന്നില്ലെന്ന് പറയുമ്പോൾ പ്രകടമാകുന്നത് മോദിയുടെ അഹങ്കാരമാണ്. 70 കൊല്ലത്തോളം രാജ്യം ഉറക്കത്തിലും മോദി അധികാരത്തിലെത്തിയ ഉടൻ ഉണർന്നെന്നുമാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്? എങ്കിൽ പിന്നെ ആരാണ് ഈ റോഡുകളും റെയിൽവേ ലൈനുകളും ഉണ്ടാക്കിയത്? ഇതെല്ലാം ജാലവിദ്യയാണോ? രാജ്യത്തെ കർഷകരും കോൺഗ്രസും കാരണമാണ് മൂന്ന് കാർഷികനിയമങ്ങൾ പിൻവലിച്ചത്. കോൺഗ്രസിന് ഒറ്റയ്ക്ക് മോദിയോട് മത്സരിക്കാനാവും. അഴിമതിക്കാരായതിനാലാണ് ഉത്തരാഖണ്ഡിൽ ബി.ജെ.പി. മുഖ്യമന്ത്രിമാരെ രണ്ടുതവണ മാറ്റിയത്. ഒരു കള്ളന്റെ സ്ഥാനത്ത് മറ്റൊരു കള്ളനെ ഇരുത്തി. സംസ്ഥാനത്ത് പാവപ്പെട്ടവർക്കും തൊഴിലില്ലാത്തവർക്കുംവേണ്ടി സർക്കാരുണ്ടാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.’ -രാഹുൽ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2z0KcRe
via IFTTT
Post Top Ad
Responsive Ads Here
Thursday, February 10, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
മോദിയുടെ അന്വേഷണ ഏജൻസികളെ പേടിയില്ലെന്ന് രാഹുൽഗാന്ധി
മോദിയുടെ അന്വേഷണ ഏജൻസികളെ പേടിയില്ലെന്ന് രാഹുൽഗാന്ധി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment