ഷില്ലോങ്: ബി.ജെ.പി. ഉൾപ്പെടുന്ന ഭരണസഖ്യത്തിൽ ചേർന്നുകൊണ്ട് കോൺഗ്രസ് മേഘാലയയിൽ അമ്പരപ്പു സൃഷ്ടിച്ചു. തങ്ങൾ കൂറുമാറിയതല്ലെന്നും ഭരണപക്ഷത്തോടൊപ്പം ചേർന്ന് മണ്ഡലങ്ങളിൽ പുരോഗമനപരമായ വികസനപരിപാടികൾ ആവിഷ്കരിക്കുകയാണ് ലക്ഷ്യമെന്നും സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച അഞ്ച് കോൺഗ്രസ് എം.എൽ.എ.മാർ അറിയിച്ചു.കോൺഗ്രസ് എം.എൽ.എ.മാരെ ബി.ജെ.പി. ഉൾപ്പെടുന്ന സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി കോൺറാഡ് കെ. സങ്മ പറഞ്ഞു. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സങ്മ നയിക്കുന്ന നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എം.ഡി.എ) ആണ് സംസ്ഥാനത്തെ ഭരണസഖ്യം.കഴിഞ്ഞ നവംബറിൽ തങ്ങളുടെ 12 എം.എൽ.എ.മാർ ഒറ്റയടിക്ക് തൃണമൂൽ കോൺഗ്രസിലേക്ക് കൂടുമാറിയത് കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. അവശേഷിച്ച അഞ്ചുപേരാണ് ഇപ്പോൾ ബി.ജെ.പി. ഉൾപ്പെടുന്ന ഭരണസഖ്യത്തിൽ ചേർന്നത്. ഇവർ മുഖ്യമന്ത്രിയെ കണ്ട് പിന്തുണക്കത്തു കൈമാറി. ഇതുകാരണം ഭരണസഖ്യത്തിലെ മറ്റു കക്ഷികൾക്ക് പ്രശ്നമൊന്നുമില്ലെന്നും എം.എൽ.എ.മാർ കോൺഗ്രസിൽതന്നെ തുടരുമെന്നും മുഖ്യമന്ത്രി സങ്മ പറഞ്ഞു. ഇതോടെ പഴയ കോൺഗ്രസ് എം.എൽ.എ.മാർ ഒന്നിച്ചുണ്ടാക്കിയ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ പ്രതിപക്ഷകക്ഷിയായി.2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അറുപതംഗ മേഘാലയ നിയമസഭയിൽ 21 സീറ്റുമായി കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷിയായത്. എന്നാൽ, 20 സീറ്റു നേടിയ സങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി ബി.ജെ.പി. ഉൾപ്പെടെയുള്ള കക്ഷികളുടെ പിന്തുണയോടെ ഭരണം പിടിച്ചു. ബി.ജെ.പി.ക്ക് രണ്ടു സീറ്റേയുള്ളൂ. കോൺഗ്രസിൽ നിന്ന് നാലു എം.എൽ.എ.മാർ വൈകാതെ കൂറുമാറി. 12 എം.എൽ.എ.മാർ മൂന്നു മാസംമുമ്പ് തൃണമൂലിലേക്കും ചേക്കേറി. അവശേഷിക്കുന്ന അഞ്ചുപേരാണ് ഇപ്പോൾ ഭരണസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/BdAp7D1
via IFTTT
Post Top Ad
Responsive Ads Here
Wednesday, February 9, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
മേഘാലയയിൽ ബി.ജെ.പി.ക്കൊപ്പം അധികാരം പങ്കിടാൻ കോൺഗ്രസും
മേഘാലയയിൽ ബി.ജെ.പി.ക്കൊപ്പം അധികാരം പങ്കിടാൻ കോൺഗ്രസും
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment