മാതമംഗലം(കണ്ണൂർ): മാതമംഗലത്ത് ചുമട്ടുതൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു.) ഉപരോധംകാരണം ഒരു കടയും ഭീഷണികാരണം മറ്റൊരു കടയും പൂട്ടി. മാതമംഗലം-പേരൂൽ റോഡിലെ എസ്.ആർ. അസോസിയേറ്റ്സ് എന്ന ഹാർഡ്വേർ കടയും മാതമംഗലം പമ്പിനു സമീപത്തെ കംപ്യൂട്ടറും സി.സി.ടി.വി.യും വിൽക്കുന്ന എ.ജെ. സെക്യൂടെക് ഐ.ടി. സൊലൂഷൻസ് എന്ന കടയുമാണ് അടച്ചത്. ആറുമാസം മുൻപ് തുടങ്ങിയ എസ്.ആർ. അസോസിയേറ്റ്സിനു സമീപം 50 ദിവസമായി സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികൾ ഉപരോധസമരം നടത്തുകയാണ്. കയറ്റിയിറക്കിന് കോടതിവിധിയെത്തുടർന്ന് നാലു ജീവനക്കാരെ നിയമിച്ചതാണ് പ്രശ്നത്തിനു കാരണം. ആദ്യം കടയിൽ കയറി ജീവനക്കാരെ ആക്രമിച്ചിരുന്നു. പിന്നീട് ഉപരോധം തുടങ്ങി. കടയിൽ വരുന്നവരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നതായി കടയുടമ റബീഹ് മുഹമ്മദ് പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്നും പറഞ്ഞു. എസ്.ആർ. അസോസിയേറ്റ്സിൽനിന്ന് സാധനം വാങ്ങിയെന്നാരോപിച്ച് ചുമട്ടുതൊഴിലാളികൾ ആക്രമിച്ച യൂത്ത് ലീഗ് നേതാവും എ.ജെ. സെക്യൂടെക് ഐ.ടി. സൊലൂഷൻസ് സ്ഥാപന ഉടമയുമായ അഫ്സൽ കുഴിക്കാടും സ്വന്തം സ്ഥാപനം അടച്ചു. എസ്.ആർ. അസോസിയേറ്റ്സിന് സഹായം ചെയ്യുന്നു എന്നാരോപിച്ചാണ് തന്നെ സി.ഐ.ടി.യു. ഭീഷണിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന് ലൈസൻസില്ല -മന്ത്രി ശിവൻകുട്ടി മാതമംഗലത്തെ എസ്.ആർ. അസോസിയേറ്റ്സിന് ലൈസൻസില്ലെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കട അടപ്പിച്ചിട്ടില്ല -സി.ഐ.ടി.യു. എസ്.ആർ. അസോസിയേറ്റ്സ് സി.ഐ.ടി.യു. അടപ്പിച്ചിട്ടില്ല. കടയിൽ വരുന്നവരെ ഭീഷണിപ്പെടുത്തിയിട്ടുമില്ല. തൊഴിൽനിയമങ്ങൾ ലംഘിക്കുന്ന നിലപാടാണ് എസ്.ആർ. അസോസിയേറ്റ്സിന്റെ ഭാഗത്തുനിന്നുണ്ടായത്. യൂണിയൻ നടത്തിയത് ഗാന്ധിയൻസമരമാണ്. പി.വി. ശങ്കരൻ, മാതമംഗലം ഡിവിഷൻ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ലൈസൻസുണ്ട് എസ്.ആർ. അസോസിയേറ്റ്സിന് ലൈസൻസുണ്ട്. പരാതിയെത്തുടർന്ന് കെട്ടിടത്തിന്റെ വിസ്തീർണം അളന്നിരുന്നു. 100 സ്ക്വയർ മീറ്ററിൽ അധികമായതിനാൽ അത് ക്രമപ്പെടുത്തണമെന്ന് കാണിച്ച് അറിയിപ്പ് നൽകിയിരുന്നു. ഇത് സാധാരണ നടപടിയാണ്. കെ. രമണി, സെക്രട്ടറി, എരമം-കുറ്റൂർ ഗ്രാമപ്പഞ്ചായത്ത് ലൈസൻസില്ലെന്ന വാദം തെറ്റ് എസ്.ആർ. അസോസിയേറ്റ്സിന് 2020 മുതൽ ലൈസൻസുണ്ട്. അതിനാലാണ് കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായത്.- റബീഹ് മുഹമ്മദ്, എസ്.ആർ. അസോസിയേറ്റ്സ് ഉടമ സി.ഐ.ടി.യു. നിരന്തരം ആക്രമിക്കുന്നു സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികൾ നിരന്തരം ആക്രമിക്കുകയാണ്. എസ്.ആർ. അസോസിയേറ്റ്സിൽ സി.സി.ടി.വി. സ്ഥാപിച്ചത് ഞാനാണ്. ആക്രമിച്ചവർക്കെതിരേ പോലീസ് നടപടിയെടുക്കുന്നില്ല.- അഫ്സൽ കുഴിക്കാട്, എ.ജെ. സെക്യൂടെക് ഐ.ടി. സൊലൂഷൻസ് ഉടമ
from mathrubhumi.latestnews.rssfeed https://ift.tt/8KZlk7t
via IFTTT
Post Top Ad
Responsive Ads Here
Sunday, February 13, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സി.ഐ.ടി.യു. ഉപരോധം, ഭീഷണി; മാതമംഗലത്ത് രണ്ട് വ്യാപാരസ്ഥാപനങ്ങൾ അടച്ചു
സി.ഐ.ടി.യു. ഉപരോധം, ഭീഷണി; മാതമംഗലത്ത് രണ്ട് വ്യാപാരസ്ഥാപനങ്ങൾ അടച്ചു
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment