മോസ്കോ: ബെലാറസ്, യുക്രൈൻ അതിർത്തികളിൽ റഷ്യ സൈനിക വിന്യാസം വർധിപ്പിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്. ബഹിരാകാശ സാങ്കേതികവിദ്യ കമ്പനിയായ മാക്സറാണ് ചിത്രങ്ങൾ പകർത്തിയത്. മേഖലകളിലുടനീളം പുതിയ സൈനിക വിന്യാസം നടന്നതിന്റെ തെളിവുകൾ ചിത്രങ്ങളിലുണ്ട്. ക്രിമിയയിലെ ഒക്ടിയാബ്രസ്കോയ് വ്യോമപരിധിയിൽ കഴിഞ്ഞ വ്യാഴാഴ്ച പകർത്തിയ ചിത്രത്തിൽ 550 സൈനിക ടെൻറുകളും നൂറോളം വാഹനങ്ങളുമുണ്ട്. ക്രിമിയയിലെ ഡോണുസ്ലാവ് തടാകത്തിൻറെ തീരങ്ങളിൽ കൂടുതൽ സൈന്യം തമ്പടിച്ചിട്ടുണ്ട്. മേഖലയിലെ സ്ലാവൻ പട്ടണത്തിനു സമീപം ആയുധ വിന്യാസവും സൈനിക പരിശീലനവും നടക്കുന്നതിന്റെ തെളിവുകളുണ്ട്. ബെലാറസിൽ ഗോമെൽ നഗരത്തിനു സമീപവും വൻ സൈനിക വിന്യാസമുണ്ട്. യുക്രൈൻ അതിർത്തിയിൽനിന്ന് 25 കിലോമീറ്റർമാത്രം അകലെയാണ് ഇവിടം. റെച്ചിറ്റ്സ പട്ടണത്തിൽ സൈന്യവും മറ്റു സായുധ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. യുക്രൈൻ അതിർത്തിയിൽനിന്ന് 45 കിലോമീറ്റർ അകലെയാണ് ഇവിടം. പടിഞ്ഞാറൻ റഷ്യയിൽ കുർസ്ക് സൈനിക പരിശീലന കേന്ദ്രത്തിൽ വൻ സൈനിക വിന്യാസമുണ്ടായിട്ടുണ്ട്. യുക്രൈൻ അതിർത്തിയിൽനിന്ന് 110 കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് ഇവിടം. കൂടുതൽ ആയുധങ്ങളും സൈന്യവും പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. Content Highlights:See Satellite Pics Of Massive Russian Forces Build-Up Near Ukraine
from mathrubhumi.latestnews.rssfeed https://ift.tt/A5rqyoJ
via IFTTT
Post Top Ad
Responsive Ads Here
Sunday, February 13, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
യുക്രൈൻ അതിർത്തിയിലെ റഷ്യൻ സേനാ വിന്യാസത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്
യുക്രൈൻ അതിർത്തിയിലെ റഷ്യൻ സേനാ വിന്യാസത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment