ന്യൂഡൽഹി: ഡോക്ടർമാർ ചികിത്സാരംഗത്തേക്ക് കടക്കുന്നതിനുമുമ്പ് എടുക്കുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്കുപകരം ‘ചരകപ്രതിജ്ഞ’ ചൊല്ലണമെന്ന ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) നിർദേശത്തെ എതിർക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.). വിഷയം ചർച്ചചെയ്യുന്നതിന് ഐ.എം.എ. ദേശീയനേതൃത്വം അടിയന്തരയോഗം ചേർന്നു.എൻ.എം.സി. അംഗങ്ങൾ (സംസ്ഥാന-ലോക്കൽ ബ്രാഞ്ചുകൾ), ആരോഗ്യസർവകലാശാല വൈസ് ചാൻസലർമാർ, സംസ്ഥാന മെഡിക്കൽ കൗൺസിൽ, മെഡിക്കൽ കോളേജുകൾ, വിദ്യാർഥി യൂണിയനുകൾ, പി.ജി. വിദ്യാർഥികൾ തുടങ്ങിയവരോട് നിർദേശത്തിൽ എതിർപ്പ് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയക്കുമെന്ന് ഐ.എം.എ. ദേശീയ അധ്യക്ഷൻ ഡോ. സഹജാനന്ദ് പ്രസാദ് സിങ് പറഞ്ഞു. ആരോഗ്യമന്ത്രിയെ കാണും. തുടർനടപടികൾ ചർച്ചചെയ്യാൻ അടുത്തയോഗം 19-ന് ചേരുമെന്നും ഐ.എം.എ. അറിയിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് രൂപംനൽകിയ പ്രതിജ്ഞ 1948-ൽ ലോകാരോഗ്യ സംഘടന പരിഷ്കരിക്കുകയും ആഗോളതലത്തിൽ ഉപയോഗിക്കാൻ തുടങ്ങിയതുമാണ്. ചരകപ്രതിജ്ഞ കൊണ്ടുവരുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന് യോജിച്ചതല്ലെന്ന് ഐ.എം.എ. കേരളഘടകം അഭിപ്രായപ്പെട്ടു. ഈ പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആഗോള കൂട്ടായ്മയിൽനിന്ന് ഇന്ത്യയിലെ ആരോഗ്യപ്രവർത്തകരെ ഒറ്റപ്പെടുത്താൻ ഇടയാക്കുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി, സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/P6q0UwK
via IFTTT
Post Top Ad
Responsive Ads Here
Sunday, February 13, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ചരകപ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന് ചേർന്നതല്ല, എതിർക്കും -ഐ.എം.എ.
ചരകപ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന് ചേർന്നതല്ല, എതിർക്കും -ഐ.എം.എ.
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment