സൈബർ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പഴഞ്ചൻ അന്വേഷണസംവിധാനം പോരാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 13, 2022

സൈബർ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പഴഞ്ചൻ അന്വേഷണസംവിധാനം പോരാ

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ തടയാനും തെളിയിക്കാനും പരമ്പരാഗത അന്വേഷണരീതി പോരെന്ന് ആഭ്യന്തരകാര്യ പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. സംസ്ഥാനങ്ങളിലെ പോലീസിന് ഡിജിറ്റൽ ക്രൈം ആൻഡ്‌ ട്രെയിനിങ് സെന്ററിൽ (എൻ.ഡി.സി.ആർ.ടി.സി.) നിന്നുൾപ്പെടെയുള്ള വിദഗ്‌ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകണമെന്ന് ആനന്ദ് ശർമ എം.പി. അധ്യക്ഷനായ സമിതി ശുപാർശ ചെയ്തു.2018 മുതൽ സൈബർ കുറ്റകൃത്യങ്ങൾ വലിയതോതിൽ വർധിച്ചിട്ടുണ്ട്. 27,248 കേസാണ് 2018-ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2020-ൽ അത് 50,035 ആയി. 2021-ൽ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തി. പഞ്ചാബ്, രാജസ്ഥാൻ, ഗോവ, മിസോറം, ലഡാക്ക്, ജമ്മു-കശ്മീർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഒരു സൈബർ സെല്ലുപോലുമില്ല.സൈബർ പോലീസിനെ ശക്തിപ്പെടുത്തലാണ് കുറ്റകൃത്യങ്ങൾക്ക് തടയിടാനുള്ള ഒരു മാർഗം. അതിനായി സൈബർ വിദഗ്‌ധരെ സംസ്ഥാനങ്ങളിലെ പോലീസ് അക്കാദമികളിലെത്തിച്ചോ പോലീസുകാരെ എൻ.ഡി.സി.ആർ.ടി.സി., തെലങ്കാനയിലെ സർദാർ വല്ലഭ്‌ഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമി (എസ്.വി.പി.എൻ.പി.എ.), വടക്കുകിഴക്കൻ പോലീസ് അക്കാദമി (എൻ.ഇ.പി.എ.) എന്നിവിടങ്ങളിലേക്ക് അയച്ചോ പരിശീലനം നൽകണം. ഡിസ്‌ക്-മൊബൈൽ ഫൊറൻസിക്, ഫോൺകോളുകളുടെ വിവരങ്ങൾ കണ്ടെത്തൽ, ഇൻറർനെറ്റും സാമൂഹികമാധ്യമങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ പണമിടപാടുകളിലെ തട്ടിപ്പ് തുടങ്ങി 290 കോഴ്‌സുകളിൽ അവിടങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. സംസ്ഥാന പോലീസ് അക്കാദമികളിൽ ഈ സ്ഥാപനങ്ങളുമായി സംയോജിപ്പിച്ച് കോഴ്‌സുകൾ തയ്യാറാക്കണമെന്നും സമിതി ശുപാർശചെയ്തു.സൈബർ വിദഗ്‌ധർക്ക് ക്ഷാമംസൈബർ സേനയിൽ സാങ്കേതിക വിദഗ്‌ധരുടെ ക്ഷാമമുണ്ട്. പരിഹരിക്കാൻ സൈബർ പോലീസ് സ്റ്റേഷനുകളിൽ സേനയ്ക്കുപുറത്തുള്ള ഐ.ടി. വിദഗ്‌ധരെ ഉൾക്കൊള്ളിച്ച് ഹെൽപ്പ് സെസ്ക് സജ്ജീകരിക്കണം. ജില്ലയിൽ കുറഞ്ഞത് ഒരു സൈബർ സെല്ലെങ്കിലും വേണം. നിലവിൽ സൈബർ സെല്ലുള്ള ജില്ലകളിൽ സാമൂഹികമാധ്യമങ്ങളിലെ കുറ്റകൃത്യങ്ങൾ, ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പുകൾ എന്നിവ നിരീക്ഷിക്കാൻ ഡാർക്ക് വെബ് മോണിറ്ററിങ്, സാമൂഹികമാധ്യമ മോണിറ്ററിങ് സെല്ലുകൾകൂടി സജ്ജീകരിക്കണം. അതിനാവശ്യമായ സാമ്പത്തികസഹായം ആഭ്യന്തരമന്ത്രാലയം നൽകണമെന്നും സമിതി നിർദേശിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/MYbC9Vt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages