തിരുവനന്തപുരം: സംസ്ഥാനത്തെ 3623.05 കിലോമീറ്റർ റോഡിന്റെ പരിപാലനം ഇനി അതത് റോഡ് നിർമിച്ച കരാറുകാരുടെ ചുമതലയിൽ. ആറുമാസംമുതൽ മൂന്നുവർഷംവരെ റോഡുപരിപാലനമാണ് കരാറുകാർ വഹിക്കേണ്ടത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 1091 റോഡുകളിൽ ആദ്യഘട്ടത്തിൽ പരിപാലനബോർഡുകൾ സ്ഥാപിച്ചു. കരാറുകാരന്റെ ഫോൺനമ്പർ, റോഡിന്റെ നീളം, എൻജിനിയറുടെ ഫോൺനമ്പർ എന്നിവയടങ്ങിയ ബോർഡുകളാണ് സ്ഥാപിച്ചത്. ജനത്തിന് നേരിട്ട് ഇതിൽ വിളിച്ച് പരാതിപ്പെടാം. റോഡുകളിൽ ബോർഡുകൾ സ്ഥാപിച്ചതിന്റെ നിയോജകമണ്ഡലംതല ഉദ്ഘാടനം എം.എൽ.എ.മാർ നടത്തി. ഓരോ സ്ഥലത്തും 5000 രൂപ മുടക്കിയാണ് ബോർഡുകൾ സ്ഥാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഗോൾഫ്ലിങ്ക് റോഡിലാണ് ആദ്യമായി പരിപാലന ബോർഡ് സ്ഥാപിച്ചത്. മഞ്ചേരി ഡിവിഷനിലെ 20 റോഡുകളിൽ മാത്രമാണ് ഇനി ബോർഡുകൾ സ്ഥാപിക്കാനുള്ളത്. ബി.എം. ആൻഡ് ബി.സി. റോഡുകളിൽ പരിപാലനം മൂന്നുവർഷവും ഇതല്ലാത്ത റോഡിന് രണ്ടുവർഷവും കോൺക്രീറ്റ് റോഡിന് മൂന്നുവർഷവുമാണ് പരിപാലന കാലാവധി. ഇടുക്കി ജില്ലയിലാണ് കൂടുതൽ നീളത്തിൽ റോഡ് കരാറുകാർ പരിപാലിക്കുക- 430.86 കിലോമീറ്റർ. കുറവ് മൂവാറ്റുപുഴ ഡിവിഷനിലും- 111.79 കിലോമീറ്റർ. പത്തുജില്ലകളിലെ 443.71 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ഏഴുവർഷത്തേക്ക് ഒരുമിച്ച് പരിപാലനത്തിന് കരാർ നൽകുന്ന പദ്ധതിയും തുടങ്ങിക്കഴിഞ്ഞു. മൂന്നുവർഷം പരിപാലനവും പിന്നീടുള്ള നാലുവർഷം പരിപാലനത്തിനുള്ള തുക പൊതുമരാമത്ത് വകുപ്പ് കരാറുകാർക്ക് നൽകുന്നതുമാണ് പദ്ധതി. പൊതുമരാമത്ത് വകുപ്പ് ഡിവിഷൻ, പരിപാലന കാലാവധിയുള്ള റോഡുകൾ, നീളം തിരുവനന്തപുരം 90 383.93 കൊല്ലം 73 229.13 ആലപ്പുഴ 101 338.29 പത്തനംതിട്ട 57 239.21 കോട്ടയം 64 221.17 ഇടുക്കി 78 430.86 മുവാറ്റുപുഴ 31 111.79 എറണാകുളം 77 115.53 തൃശ്ശൂർ 81 231.75 പാലക്കാട് 82 270.41 മഞ്ചേരി 134 326.44 കോഴിക്കോട് 72 177.50 വയനാട് 29 163.89 കണ്ണൂർ 70 232.61 കാസർകോട് 52 150.54
from mathrubhumi.latestnews.rssfeed https://ift.tt/NFmD9Wk
via IFTTT
Post Top Ad
Responsive Ads Here
Sunday, February 13, 2022
3600 കിലോമീറ്റർ റോഡ് പരിപാലനം കരാറുകാർക്ക്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment