മെഡിക്കൽ കോളേജ് (തൃശ്ശൂർ): സേഫ്റ്റി പിൻ വിഴുങ്ങി അതിഗുരുതരാവസ്ഥയിലായ എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ ചികിത്സയിലൂടെ പുതുജീവൻ. മണ്ണുത്തി വല്ലച്ചിറവീട്ടിൽ വിനോദിന്റെയും ദീപയുടെയും മകനാണ് കുട്ടി. ജനുവരി 19-ന് രാത്രിയാണ് അത്യാസന്നനിലയിൽ കുഞ്ഞിനെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽനിന്നാണ് കുഞ്ഞിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിനും രണ്ടാഴ്ചമുൻപെങ്കിലും വിഴുങ്ങിയ പിൻ ആണ് കുഞ്ഞിനെ അപകടാവസ്ഥയിലെത്തിച്ചത്. കുഞ്ഞ് സേഫ്റ്റി പിൻ വിഴുങ്ങിപ്പോയ കാര്യം ആരും അറിഞ്ഞിരുന്നില്ല. ബോധരഹിതനായ കുഞ്ഞിന്റെ ജീവൻ നിലനിർത്തുന്നതിനായി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയ്ക്കിടെ തലച്ചോറിൽ പഴുപ്പ് കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ നടത്താൻ ഒരുങ്ങിയപ്പോൾ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഉടൻ കോവിഡ് ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച കഴിഞ്ഞ് ന്യൂറോ സർജറി വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വത്തിൽ തലച്ചോറിലെ പഴുപ്പ് നീക്കി. ഇതോടെ ആരോഗ്യനില മെച്ചപ്പെടാൻ തുടങ്ങി. പിന്നീട് നടത്തിയ വിശദപരിശോധനയിൽ അന്നനാളത്തിൽ തുറന്നനിലയിൽ സേഫ്റ്റി പിൻ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. വൈകാതെ ശിശുരോഗ ശസ്ത്രക്രിയാവിഭാഗത്തിന്റെ നേതൃത്വത്തിൽ കുഞ്ഞിനെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയമാക്കി സൂചി പുറത്തെടുത്തു. ഒപ്പം അന്നനാളത്തിലുണ്ടായിരുന്ന പഴുപ്പും നീക്കം ചെയ്തു. സേഫ്റ്റി പിൻ അന്നനാളത്തിൽ കുടുങ്ങിയതിനെത്തുടർന്നുണ്ടായ പഴുപ്പാണ് തലച്ചോറിലേക്കും വ്യാപിച്ചത്. അപകടനില തരണംചെയ്ത കുഞ്ഞ് ഭക്ഷണം കഴിച്ചുതുടങ്ങി. ഇപ്പോൾ ശിശുരോഗവിഭാഗം ഐ.സി.യു.വിലാണ്. പത്തുദിവസത്തിനകം ആശുപത്രി വിടാനാകും. മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി, ശിശുരോഗം, ശിശുരോഗശസ്ത്രക്രിയാവിഭാഗം എന്നീ വകുപ്പുകളിലെ ഡോക്ടർമാർ ഒത്തൊരുമിച്ച് നടത്തിയ ഇടപെടലുകളാണ് കുഞ്ഞിന് ജീവൻ തിരിച്ചുകിട്ടാൻ സഹായിച്ചത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ആർ. ബിജുകൃഷ്ണൻ, ഡോ. ജിയോ സനിൽ, ഡോ. ജിതിൻ, ഡോ. അമോൽ ഡാഗെ, ഡോ. ഷാഹിദ്, ശിശുരോഗ ശസ്ത്രക്രിയാവിഭാഗത്തിലെ ഡോ. ശശികുമാർ, ശിശുരോഗവിഭാഗത്തിലെ ഡോ. ടി.എ. ഷീല, ഡോ. ദീപ അനിരുദ്ധൻ എന്നിവരാണ് കുഞ്ഞിന്റെ ചികിത്സയിൽ പങ്കാളികളായത്. തീരാത്ത കടപ്പാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരോട് തീരാത്ത നന്ദിയും കടപ്പാടുമുണ്ടെന്ന് കുഞ്ഞിന്റെ അമ്മ ദീപ പറഞ്ഞു. കോവിഡ് ഐ.സി.യു.വിൽ പ്രവേശിപ്പിക്കുമ്പോൾ അവിടെ വെന്റിലേറ്ററുകളൊന്നും ഒഴിവില്ലായിരുന്നു. അതിവേഗത്തിൽ വെന്റിലേറ്റർ സൗകര്യം ഒരുക്കിത്തന്നു. സ്വന്തം കുഞ്ഞിനെ പരിചരിക്കുന്നതുപോലെയാണ് എന്റെ കുഞ്ഞിനെ അവരെല്ലാവരും ചികിത്സിച്ചത് -ദീപ പറഞ്ഞു. മണ്ണുത്തിയിൽ വാടകയ്ക്കാണ് ദീപയും കൂലിപ്പണിക്കാരനായ ഭർത്താവ് വിനോദും താമസിക്കുന്നത്. കുഞ്ഞിന് പേരിട്ടിട്ടില്ല. Content Highlights:Doctors removed safety pin from childs throat
from mathrubhumi.latestnews.rssfeed https://ift.tt/qrIQa0J
via IFTTT
Post Top Ad
Responsive Ads Here
Saturday, February 12, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സേഫ്റ്റി പിൻ അന്നനാളത്തിൽ കുടുങ്ങി; പിഞ്ചുകുഞ്ഞിന്റെ ജീവൻ തിരിച്ചുപിടിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ്
സേഫ്റ്റി പിൻ അന്നനാളത്തിൽ കുടുങ്ങി; പിഞ്ചുകുഞ്ഞിന്റെ ജീവൻ തിരിച്ചുപിടിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment