തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാനസമിതി അംഗമായ ഹരി എസ്. കർത്തയെ തന്റെ അഡീഷണൽ പി.എ. ആയി നിയമിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശുപാർശ ചെയ്തു. ഇതുസംബന്ധിച്ച ഫയൽ ചീഫ് സെക്രട്ടറി മുഖേന മുഖ്യമന്ത്രിക്കയച്ചു. ഗവർണറുടെ ശുപാർശയിൽ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. 50,200-1,05,300 രൂപയാണ് ശമ്പളസ്കെയിൽ.ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ രാഷ്ട്രീയകക്ഷികളുമായി നേരിട്ട് ബന്ധപ്പെട്ടവരെ നിയമിക്കുന്ന കീഴ്‌വഴക്കമില്ല. മാധ്യമപ്രവർത്തകനായിരുന്ന ഹരി എസ്. കർത്ത ബി.ജെ.പി. മീഡിയാ സെൽ മുൻ കൺവീനറാണ്. ജന്മഭൂമി ചീഫ് എഡിറ്ററും അമൃത ടി.വി. എക്സിക്യുട്ടീവ് എഡിറ്ററുമായിരുന്നു. ഇക്കണോമിക് ടൈംസ്, ഫിനാൻഷ്യൽ എക്സ്പ്രസ് എന്നീ പത്രങ്ങളിലും ലേഖകനായിരുന്നു.പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിക്കാൻ ഗവർണറാണ് ശുപാർശ ചെയ്യുന്നത്. അത് സർക്കാർ അംഗീകരിക്കണം. 2024 സെപ്റ്റംബർവരെയാണ് ഗവർണറായി ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി. സ്ഥാനമൊഴിയുന്നതോടെ കാലാവധി അവസാനിക്കുന്ന വിധത്തിൽ കോടെർമിനസ് വ്യവസ്ഥയിൽ നിയമിക്കാനാണ് ശുപാർശ.
from mathrubhumi.latestnews.rssfeed https://ift.tt/DRapGYM
via IFTTT
Post Top Ad
Responsive Ads Here
Saturday, February 5, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സ്റ്റാഫിൽ ബി.ജെ.പി. സംസ്ഥാന സമിതി അംഗത്തെ നിയമിക്കാൻ ഗവർണറുടെ ശുപാർശ
സ്റ്റാഫിൽ ബി.ജെ.പി. സംസ്ഥാന സമിതി അംഗത്തെ നിയമിക്കാൻ ഗവർണറുടെ ശുപാർശ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment