വൈദ്യുതി കുടിശ്ശിക: കെ.എസ്.ഇ.ബി.ക്കു കിട്ടാനുള്ളത് 3159.16 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 5, 2022

വൈദ്യുതി കുടിശ്ശിക: കെ.എസ്.ഇ.ബി.ക്കു കിട്ടാനുള്ളത് 3159.16 കോടി രൂപ

കൊച്ചി: കെ.എസ്.ഇ.ബി. വൈദ്യുതി കുടിശ്ശികയായി പിരിച്ചെടുക്കാനുള്ളത് 3159.16 കോടി രൂപ. ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് കൂട്ടണമെന്ന ശുപാർശ റെഗുലേറ്ററി കമ്മിറ്റി നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് നിലവിൽ 3159.16 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന കണക്ക് പുറത്തുവരുന്നത്. ഈ വർഷം ജനുവരി വരെയുള്ള കണക്കനുസരിച്ച് 9056.71 കോടി രൂപയുടെ കടബാധ്യതയും കെ.എസ്.ഇ.ബി.ക്കുണ്ട്. ഓവർ ഡ്രാഫ്റ്റ്, ഹൃസ്വ-ദീർഘകാല വായ്പയായാണ് ഇത്രയധികം ബാധ്യത. പോസ്റ്റിലൂടെ സ്വകാര്യ കമ്പനികൾ കേബിളുകൾ വലിച്ചിരിക്കുന്ന വകയിൽ കെ.എസ്.ഇ.ബി.ക്ക് വരുമാനമുണ്ട്. പ്രമുഖ സ്വകാര്യ കേബിൾ കമ്പനി 2016 മേയ് മുതൽ ഇതുവരെ ഈ ഇനത്തിൽ കെ.എസ്.ഇ.ബിക്ക് നൽകിയിട്ടുള്ളത് 101.91 കോടി രൂപയാണ്. ജില്ലകൾ തോറുമുള്ള സ്വകാര്യ കമ്പനികൾ നൽകുന്ന തുക ഇതിനു പുറമേ. അത്തരം കണക്കുകൾ സംസ്ഥാനതലത്തിൽ സമാഹരിച്ചിട്ടില്ലെന്ന് കെ.എസ്.ഇ.ബി. പറയുന്നു.പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.കുടിശ്ശിക ഇങ്ങനെ (കോടിയിൽ)കൊമേഴ്‌സ്യൽ ഉപഭോക്താക്കൾ- 1121.23, പൊതുമേഖലാ സ്ഥാപനങ്ങൾ- 994.81, ഗാർഹിക ഉപഭോക്താക്കൾ- 496.64, എക്‌സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾ- 374.90, സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ- 171.5.


from mathrubhumi.latestnews.rssfeed https://ift.tt/e9bAOkV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages