പീഡന പരാതിയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരേ കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 5, 2022

പീഡന പരാതിയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരേ കേസെടുത്തു

കൊച്ചി: നടൻ ദിലീപിനെതിരേ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരേയുള്ള പീഡനപരാതിയിൽ പോലീസ് കേസെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് കണ്ണൂർ സ്വദേശിനി നൽകിയ പരാതിയിൽ എളമക്കര പോലീസാണ് കേസെടുത്തത്.2010-ൽ എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടിലേക്ക് ജോലി വാഗ്ദാനംചെയ്ത് വിളിച്ചുവരുത്തിയശേഷം ബാലചന്ദ്രകുമാർ ബലാത്സംഗം ചെയ്തെന്നാണ് പരാതി. പീഡനവിവരം പോലീസിൽ അറിയിക്കുമെന്നു പറഞ്ഞപ്പോൾ പീഡനദൃശ്യങ്ങൾ കാണിച്ച് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.ബാലചന്ദ്രകുമാറിനെ പിന്നീട് കണ്ടിട്ടില്ലെന്നും മാധ്യമങ്ങൾവഴി വീണ്ടും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/8Z01TlX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages