തിരുവനന്തപുരം: ആഞ്ഞുവീശിയ മൂന്നാംതരംഗവും പതിയെ കുറഞ്ഞുവരുന്നു. പ്രതിദിന രോഗസ്ഥിരീകരണനിരക്കും രോഗികളുടെ എണ്ണവും കുത്തനെ കുറയുന്നതാണ് ആശ്വാസമാകുന്നത്. ഫെബ്രുവരി രണ്ടാംവാരം അവസാനത്തോടെ കേസുകൾ പതിനായിരത്തിനുതാഴെയാവുമെന്നാണ് ആരോഗ്യവിദഗ്ധർ കരുതുന്നത്. അതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകളും വരുത്തിത്തുടങ്ങി. മൂന്നാംതരംഗത്തിൽ 90 ശതമാനം രോഗികൾക്കും വന്നത് ഒമിക്രോൺ ആയിരുന്നുവെന്ന് വിദഗ്ധർ സ്ഥിരീകരിച്ചിരുന്നു. ഡിസംബർ 27-ന് സംസ്ഥാനത്ത് 1636 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നാംതരംഗം ആരംഭിച്ചെന്നു കരുതുന്ന ഡിസംബർ 28-ന് 2474 രോഗികളായി ഉയർന്നു. പിന്നീട് കേസുകൾ കുത്തനെ കൂടി.ജനുവരി 12-ന് 12,742 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുദിവസത്തിനുള്ളിൽ ഇരുപതിനായിരം കവിഞ്ഞ് 22,946 ആയി. ജനുവരി 25-ന് 55,475 രോഗികളായി. മൂന്നാംതരംഗത്തിൽ പ്രതിദിനം റിപ്പോർട്ടുചെയ്ത ഏറ്റവുമുയർന്ന രോഗികളുടെ എണ്ണവും ഇതായിരുന്നു. രോഗികൾ കൂടിയതോടെ, സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർധിച്ചിരുന്നു. നാലാം ആഴ്ചയിൽ 71 ശതമാനമായി കുറഞ്ഞു. ജനുവരി 28 മുതൽ ഫെബ്രുവരി മൂന്നുവരെയുള്ള കണക്കനുസരിച്ച് പത്തു ശതമാനമായി കുറഞ്ഞു. മൂന്നാംതരംഗം ആരംഭിക്കുമ്പോൾ 13.93 ആയിരുന്നു പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്. ജനുവരി 30-ന് 49.89 ആയി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ നോക്കുമ്പോൾ 43.88 ആയി കുറഞ്ഞു. വെള്ളിയാഴ്ച രോഗസ്ഥിരീകരണ നിരക്ക് 32.10 ശതമാനമായി കുറഞ്ഞതോടെ നിയന്ത്രണങ്ങളിലും ഇളവ് വരുത്തി. 14-ാം തീയതി മുതൽ സ്കൂളുകൾ ഉൾപ്പെടെയുള്ളവ തുറക്കാൻ തീരുമാനിച്ചതും മൂന്നാംതരംഗം അവസാനിക്കുകയാണെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ്. 10, 11, 12 ക്ലാസുകൾ വൈകുന്നേരംവരെ തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ 10, 11, 12 ക്ലാസുകൾ രാവിലെ മുതൽ വൈകുന്നേരംവരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ ഒരാഴ്ചകൂടി ഓൺലൈനായി തുടരും. രോഗവ്യാപനം തടയാൻ 10 മുതൽ 12 വരെ ക്ലാസുകൾ ഉച്ചവരെയാക്കിയിരുന്നു. വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവ്. ഇന്നും ലോക്ഡൗൺ സമാന നിയന്ത്രണംകോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഞായറാഴ്ച രാത്രി 12 മണിവരെ ലോക്ഡൗൺ സമാന നിയന്ത്രണം ഉണ്ടായിരിക്കും. പരീക്ഷകൾക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായുള്ള യാത്രകൾ, അവശ്യസർവീസുകൾ എന്നിവ അനുവദിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/mPAgXN6
via IFTTT
Post Top Ad
Responsive Ads Here
Saturday, February 5, 2022
കോവിഡ് കുറയുന്നു; ആശ്വാസ തീരത്തേക്ക് കേരളം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment