സർക്കാരിനെതിരേ സ്വർണക്കടത്ത് കേസ് വീണ്ടും ആയുധമാക്കി പ്രതിപക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 5, 2022

സർക്കാരിനെതിരേ സ്വർണക്കടത്ത് കേസ് വീണ്ടും ആയുധമാക്കി പ്രതിപക്ഷം

തിരുവനന്തപുരം: ഇനി കത്താനിടയില്ലെന്ന് പ്രതിപക്ഷംപോലും കണക്കാക്കിയ സ്വർണക്കടത്ത് കേസ് സർക്കാരിനെ വീണ്ടും തിരിഞ്ഞുകുത്തുന്നു. മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരേ സ്വപ്നാ സുരേഷ് രംഗത്തെത്തിയതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. വീണുകിട്ടിയ ഊർജം ആയുധമാക്കി പ്രതിപക്ഷം ഉണർന്നെണീറ്റു. സ്വർണക്കടത്ത് കേസിനു പിന്നിലെ ‘ഗൂഢാലോചന’ നിഴലായി നിർത്തി ഒരു വെള്ളപൂശലാണ് ശിവശങ്കർ പുസ്തകത്തിലൂടെ നടത്തിയത്. മുഖ്യമന്ത്രിയായിരുന്നു ലക്ഷ്യമെന്നും താനതിന്റെ ഇരയാണെന്നും പറഞ്ഞും പറയാതെയും ബോധ്യപ്പെടുത്താനായിരുന്നു ശിവശങ്കറിന്റെ ശ്രമം. ഇത് സർക്കാരിനെ സന്തോഷിപ്പിക്കുന്നതും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന എന്ന സി.പി.എം. വാദത്തെ ബലപ്പെടുത്തുന്നതുമായിരുന്നു. അതുകൊണ്ടുതന്നെ ശിവശങ്കറിന്റെ തുറന്നുപറച്ചിൽ സി.പി.എം. സൈബറിടങ്ങൾ ഏറ്റെടുത്തു. ഇതിന് മറുപടിയായി സ്വപ്ന എത്തുമെന്ന് ശിവശങ്കറും സർക്കാരും പ്രതീക്ഷിച്ചില്ല. പുസ്തകത്തിലെ ആരോപണത്തെക്കാൾ, വിശ്വസിച്ച് കൂടെനിർത്തുകയും തള്ളിപ്പറഞ്ഞ് വിശുദ്ധനാകുകയും ചെയ്ത ശിവശങ്കറിന്റെ മനോഭാവമാണ് സ്വപ്നയെ പ്രകോപിപ്പിച്ചത്. ശിവശങ്കറിന്റെ വാദങ്ങൾ ഒന്നൊന്നായി തെറ്റാണെന്ന് സ്ഥാപിക്കാൻ അവർ ശ്രമിച്ചു. ഇതിന് അനുബന്ധ കാര്യങ്ങൾകൂടി വിവരിച്ചതോടെ, അത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലായി.ശിവശങ്കറിന്റെ പുസ്തകം അനാവശ്യ വിവാദത്തിന് വഴിവെച്ചുവെന്ന് സി.പി.എമ്മിൽ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ട്. പഴയ ആരോപണങ്ങളെന്ന നിലയിൽ സ്വപ്ന ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അവഗണിക്കാനാണു സാധ്യത. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികൾക്ക് സംരക്ഷണമൊരുക്കിയെന്നതും പോലീസിനെ കള്ളത്തരത്തിന് ഉപയോഗിച്ചുവെന്നതുമായ വെളിപ്പെടുത്തലാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. സ്വപ്നയുടെ ‘ശബ്ദസന്ദേശ’ത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലൈഫ് പദ്ധതിയിൽ കമ്മിഷൻ ഇടപാട് നടന്നതും പദ്ധതി നടപ്പാക്കുന്നതിൽ ഇപ്പോൾ സർക്കാർ താത്‌പര്യം കാണിക്കാത്തത് കമ്മിഷൻ കിട്ടാത്തതിനാലാണെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നത് ഈ വിവാദത്തിന്റെ രാഷ്ട്രീയമർമം തിരിച്ചറിഞ്ഞാണ്.


from mathrubhumi.latestnews.rssfeed https://ift.tt/TMrVaRL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages