എം.ജി. കൈക്കൂലി വിവാദം: ജീവനക്കാരിയുമായി ബന്ധമുള്ള വിദ്യാർഥികളെക്കുറിച്ചും അന്വേഷിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 14, 2022

എം.ജി. കൈക്കൂലി വിവാദം: ജീവനക്കാരിയുമായി ബന്ധമുള്ള വിദ്യാർഥികളെക്കുറിച്ചും അന്വേഷിക്കുന്നു

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ എം.ബി.എ. വിദ്യാർഥിനിയിൽനിന്ന് കൈക്കൂലി വാങ്ങിയ സെക്ഷൻ അസിസ്റ്റന്റ് സി.ജെ.എൽസിയുമായി മുമ്പ് ഇടപെട്ടിരുന്ന എട്ട് വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ വിജിലൻസ് സംഘം ശേഖരിച്ചു.2016 മുതൽ പല കോളേജുകളിൽനിന്ന് ഡിഗ്രി, പി.ജി.കോഴ്‌സുകൾ പഠിച്ചവരുടെ പട്ടികയാണ് ശേഖരിച്ചത്. ഇവരിൽനിന്ന് ജീവനക്കാരി കൈക്കൂലി വാങ്ങിയതായി തെളിവില്ല. എങ്കിലും ഇക്കാര്യവും അന്വേഷിക്കും. സർട്ടിഫിക്കറ്റ് നൽകുന്നതിനായി എം.ബി.എ. വിദ്യാർഥിനിയിൽ നിന്ന് 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതോടെയാണ് ജീവനക്കാരി പിടിയിലായത്. ഈ സംഭവത്തിൽ സർവകലാശാല നിയോഗിച്ച സിൻഡിക്കേറ്റ് സമിതിയുടെ അന്വേഷണവും അന്തിമഘട്ടത്തിലാണ്. പരാതിക്കാരിയുടെ മൊഴി ഓൺലൈനായാണ് സമിതി രേഖപ്പെടുത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/W5z1PBQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages