ന്യൂഡൽഹി: ഇന്ത്യയിൽ കോഴ്സ് പൂർത്തിയാക്കാൻ അനുമതിതേടി ചൈനയിലെ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ചൈന വിദേശവിസ വിലക്കിയിരിക്കുന്നതിനാലാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. ചൈനയിൽ ഓൺലൈനായി കോഴ്സ് പൂർത്തിയാക്കിയശേഷം ഇന്ത്യയിൽ പരിശീലനം നൽകണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ച് മെഡിക്കൽ കമ്മിഷനും വിദേശകാര്യ മന്ത്രാലയത്തിനും നോട്ടീസ് അയച്ചു. ഹർജി മാർച്ച് 21-ന് വീണ്ടും പരിഗണിക്കും. നിലവിൽ ഓൺലൈനായാണ് ചൈനയിലെ സർവകലാശാലകൾ ക്ലാസുകൾ നടത്തുന്നത്. ഓൺലൈൻ എം.ബി.ബി.എസ്. കോഴ്സുകൾക്ക് അംഗീകാരം നൽകില്ലെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ അറിയിച്ചതിനെത്തുടർന്നാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. 150 വിദ്യാർഥികളാണ് ഹർജിയിൽ കക്ഷിചേർന്നിരിക്കുന്നത്. 18,000 ഇന്ത്യൻ വിദ്യാർഥികൾ ചൈനയിൽ എം.ബി.ബി.എസ്. കോഴ്സിന് പഠിക്കുന്നതായി ഹർജിക്കാർ പറഞ്ഞു. Content Highlights :MBBS Students enrolled in China Medical Colleges approached Delhi High Court
from mathrubhumi.latestnews.rssfeed https://ift.tt/W9U0jcJ
via IFTTT
Post Top Ad
Responsive Ads Here
Monday, February 14, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ചൈനയിൽ എം.ബി.ബി.എസ്. അനിശ്ചിതത്വത്തിൽ; ഇന്ത്യൻ വിദ്യാർഥികൾ ഡൽഹി ഹൈക്കോടതിയിൽ
ചൈനയിൽ എം.ബി.ബി.എസ്. അനിശ്ചിതത്വത്തിൽ; ഇന്ത്യൻ വിദ്യാർഥികൾ ഡൽഹി ഹൈക്കോടതിയിൽ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment