ആര്‍.റോഷന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആദരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 3, 2022

ആര്‍.റോഷന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആദരം

കൊച്ചി: കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് മാതൃഭൂമി ചീഫ് സബ് എഡിറ്റർ (ബിസിനസ് ന്യൂസ്) ആർ.റോഷന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആദരം. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടന്ന സീഡിങ് കേരള ഉച്ചകോടിയിൽ വച്ച് കേരള ഐ.ടി. പാർക്സിന്റെയും സ്റ്റാർട്ടപ്പ് മിഷന്റെയും സി.ഇ.ഒ. ജോൺ എം.തോമസ് അദ്ദേഹത്തെ മൊമന്റോ നൽകി ആദരിച്ചു. കേരളത്തിലെ സ്റ്റാർട്ട്അപ്പുകളുടെ വളർച്ചയ്ക്ക് വേണ്ടി വാർത്തകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ആർ.റോഷൻ നൽകുന്ന സംഭാവനങ്ങൾ കണക്കിലെടുത്താണ് ഈ ആദരമെന്ന് ജോൺ എം.തോമസ് പറഞ്ഞു.തിരുവനന്തപുരം സ്വദേശിയായ റോഷൻ വിജയപാതകൾ, സ്റ്റാർട്ട്അപ്പ്: തുടങ്ങാം പുതുസംരംഭങ്ങൾ എന്നിവ ഉൾപ്പെടെ നാല് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. Content Highlights:R Roshan honoured by Kerala Startup Mission


from mathrubhumi.latestnews.rssfeed https://ift.tt/x3chCDo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages