ലോകായുക്ത ഓർഡിനൻസ്; ഗവർണറുടെ തീരുമാനം നീളുന്നു; ബില്ലായി കൊണ്ടുവരാൻ ആലോചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 3, 2022

ലോകായുക്ത ഓർഡിനൻസ്; ഗവർണറുടെ തീരുമാനം നീളുന്നു; ബില്ലായി കൊണ്ടുവരാൻ ആലോചന

തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതിചെയ്യാനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം നീളുന്നു. രാജ്ഭവനിൽ മടങ്ങിയെത്തി രണ്ടുദിവസം കഴിഞ്ഞെങ്കിലും ഓർഡിനൻസുമായി ബന്ധപ്പെട്ട് അദ്ദേഹം ഉദ്യോഗസ്ഥരുമായി കാര്യമായ ആലോചന നടത്തിയിട്ടില്ല. ഗവർണർ ഓർഡിനൻസിൽ ഒപ്പിടാതിരുന്നാൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി കൊണ്ടുവന്ന് നിയമം പാസാക്കുന്നതിനെക്കുറിച്ചാണ് ഭരണപക്ഷം ആലോചിക്കുന്നത്. ലോകായുക്ത ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമല്ലെന്ന സർക്കാരിന്റെ വിശദീകരണത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് പുതിയ കത്തുനൽകി. സർക്കാരിന്റെ വാദങ്ങളെ വീണ്ടും ഖണ്ഡിച്ചുകൊണ്ടുള്ളതാണ് ഇത്. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആദ്യം നൽകിയ കത്തിന് ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.ഓർഡിനൻസ് ഗവർണർക്കു സമർപ്പിച്ചാൽ ഇത്ര ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് വ്യവസ്ഥയില്ല. സമയം ഗവർണർക്ക് നിശ്ചയിക്കാം. മൂന്നുമാസം മുമ്പ് സർക്കാർ നൽകിയ മറ്റൊരു ഓർഡിനൻസും രാജ്ഭവനിൽ തീരുമാനം കാത്തിരിക്കുന്നുണ്ട്. സർവകലാശാലാ അപ്പലേറ്റ് ട്രിബ്യൂണൽ രൂപവത്കരണം സംബന്ധിച്ചുള്ളതാണത്.അപ്പലേറ്റ് ട്രിബ്യൂണലായി ജഡ്ജിനെ നിയമിക്കുമ്പോൾ ചാൻസലറായ ഗവർണറോടും ഹൈക്കോടതിയോടും കൂടിയാലോചിക്കണം എന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഈ കൂടിയാലോചനകൾ ഭേദഗതിയിലൂടെ ഒഴിവാക്കുന്നതാണ് ഓർഡിനൻസ്. മുമ്പ് ഹൈക്കോടതി ജഡ്ജിയായിരുന്ന ആളിനുപകരം ജില്ലാ ജഡ്ജിയെ നിയമിക്കാമെന്ന വ്യവസ്ഥ ഏർപ്പെടുത്തിയപ്പോഴാണ് കൂടിയാലോചനാ വ്യവസ്ഥ ഒഴിവാക്കിയതെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇതു തൃപ്തികരമല്ലാത്തതിനാലാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കാത്തത്. ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവെക്കാതിരുന്നാൽ നിയമസഭാ സമ്മേളനം ചേരുമ്പോൾ ഓർഡിനൻസ് പിൻവലിക്കുകയും സർക്കാരിന് ബില്ലായി കൊണ്ടുവരികയും ചെയ്യാം. ഓർഡിനൻസായി നിയമഭേദഗതി കൊണ്ടുവന്നതിനെയാണ് സി.പി.ഐ. എതിർത്തത്. നിയമത്തിന്റെ ഉള്ളടക്കത്തെ എതിർത്തിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2vpwTCd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages