തിരുവനന്തപുരം: സിൽവർലൈനിനെതിരായ നീക്കത്തെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ഇടപെടൽ സി.പി.എം. ശക്തമാക്കുന്നു. പദ്ധതിയുടെ ഗുണങ്ങളും സംസ്ഥാനസർക്കാർ സ്വീകരിക്കുന്ന നടപടികളും ജനങ്ങളെ ബോധ്യപ്പെടുത്താൻ സി.പി.എം. നേരത്തേ തീരുമാനിച്ചതാണ്. അതിലൂടെ യു.ഡി.എഫിന്റെ പ്രതിഷേധങ്ങളെ ദുർബലപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ഇപ്പോൾ, കേന്ദ്രസർക്കാരിനെ സ്വാധീനിച്ച് പദ്ധതി തടസ്സപ്പെടുത്താൻ നീക്കം നടക്കുന്നുവെന്നാണ് സി.പി.എം. കണക്കാക്കുന്നത്. പദ്ധതിയുടെ പ്രാധാന്യം ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവന്ന് ഇതിനെ പ്രതിരോധിക്കാനാണ് ശ്രമം.പദ്ധതി പ്രാരംഭഘട്ടത്തിൽ മാത്രമാണ്. കേന്ദ്രാനുമതി ഉൾപ്പെടെ ഒട്ടേറെ കടമ്പകൾ പൂർത്തിയാക്കാനുണ്ട്. ഇതിനുശേഷം മാത്രമാണ് പദ്ധതിനിർവഹണത്തെക്കുറിച്ച് ആസൂത്രണംപോലും സാധ്യമാകൂ. പക്ഷേ, വിവാദങ്ങളും പ്രതിഷേധങ്ങളും പദ്ധതിയെ ജനകീയമാക്കി. ഇതോടെയാണ് ഇത് കേരളത്തിന്റെ പ്രധാന വികസനപദ്ധതിയായി അവതരിപ്പിച്ച് ചർച്ചകളും സംവാദങ്ങളും അനുകൂലമാക്കിമാറ്റാൻ സി.പി.എം. തീരുമാനിച്ചത്. മുഖ്യമന്ത്രി നേരിട്ടിറങ്ങി പദ്ധതിവിശദീകരണം നടത്തിയതും പദ്ധതിയെക്കുറിച്ച് ഓരോ പാർട്ടി അംഗത്തെയും വിവരങ്ങൾ ബോധിപ്പിച്ച് രാഷ്ട്രീയചർച്ചകളിൽ ഇടപെട്ടതും ജനമനസ്സ് മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് സി.പി.എം. വിലയിരുത്തൽ.ഇതിനുപിന്നാലെയാണ് കേന്ദ്രാനുമതി കിട്ടാത്ത പദ്ധതിയാണിതെന്ന പ്രചാരണം ശക്തമായത്. പാർലമെന്റിൽ യു.ഡി.എഫ്. എം.പി.മാരുടെ ചോദ്യത്തിന് ലഭിച്ച മറുപടി, കേന്ദ്രസർക്കാരിന്റെ സമീപനം പദ്ധതിക്കെതിരാണെന്ന രീതിയിൽ അവതരിപ്പിച്ചത് ആസൂത്രിതനീക്കമായാണ് സി.പി.എം. കാണുന്നത്. ഇതിനെ പാർലമെന്റിൽത്തന്നെ തിരുത്തിക്കുക എന്ന രാഷ്ട്രീയലക്ഷ്യത്തോടെയാണ് രാജ്യസഭയിൽ വിഷയമുന്നയിക്കാൻ എളമരം കരീമിനെ ചുമതലപ്പെടുത്തിയത്. കേന്ദ്രസർക്കാരിന്റെ തത്ത്വത്തിലുള്ള അനുമതി, സാമ്പത്തികേസ്രാതസ്സ് കണ്ടെത്താമെന്ന ധനമന്ത്രിയുടെ കത്ത് എന്നിവയെല്ലാം പദ്ധതിക്കായി സംസ്ഥാനസർക്കാരിന് ലഭിച്ചിട്ടുണ്ട്. അത് കേന്ദ്രസർക്കാരിനെക്കൊണ്ട് സമ്മതിപ്പിച്ച് പ്രതിപക്ഷപ്രചാരണത്തിന്റെ മുനയൊടിക്കാമെന്നാണ് സി.പി.എം. കണക്കാക്കുന്നത്. ഇ. ശ്രീധരനെ മുൻനിർത്തി പദ്ധതിയുടെ ‘അപകട’ങ്ങൾ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നത്. ഈനീക്കത്തിൽ ചില അപകടം സി.പി.എമ്മും കാണുന്നുണ്ട്. പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചാൽ അത് സംസ്ഥാനവികസനപദ്ധതികളോടുള്ള കേന്ദ്രസർക്കാരിന്റെ സമീപനമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ എളുപ്പമാകും. കെ-റെയിലിനെ എതിർക്കുന്ന യു.ഡി.എഫ്. എം.പി.മാരുടെ പ്രവർത്തനം സംസ്ഥാനവികസനപദ്ധതികളെ അട്ടിമറിക്കുന്നതാണെന്ന് സ്ഥാപിക്കാനും സി.പി.എം. ശ്രമിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/S0f6EIT
via IFTTT
Post Top Ad
Responsive Ads Here
Thursday, February 3, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സിൽവർ ലൈൻ വിരുദ്ധ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സി.പി.എം.
സിൽവർ ലൈൻ വിരുദ്ധ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സി.പി.എം.
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment