216 അടി ഉയരത്തിൽ രാമാനുജ പ്രതിമ; പ്രധാനമന്ത്രി ഇന്ന് അനാവരണം ചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 4, 2022

216 അടി ഉയരത്തിൽ രാമാനുജ പ്രതിമ; പ്രധാനമന്ത്രി ഇന്ന് അനാവരണം ചെയ്യും

ഹൈദരാബാദ്: ഷംഷാബാദിലെ മുചിന്തൽ ചിന്നജീയാർ ആശ്രമത്തിൽ 216 അടി ഉയരത്തിൽ തീർത്ത രാമാനുജ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാജ്യത്തിന് സമർപ്പിക്കും. സ്വർണം, വെള്ളി, ചെമ്പ്, പിത്തള, നാകം എന്നീ പഞ്ചലോഹംകൊണ്ട് തീർത്ത ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണിത്. പതിനൊന്നാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായിരുന്ന രാമാനുജാചാര്യ സ്വാമിയുടെ സഹസ്രാബ്ദി സമാരോഹത്തോടനുബന്ധിച്ചാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ആശ്രമത്തിലെ 40 ഏക്കർ സ്ഥലത്ത് 54 അടി ഉയരമുള്ള ഭദ്രവേദി എന്ന കെട്ടിടത്തിന് മുകളിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ന് ഹൈദരാബാദിനടുത്ത പഠൻചേരുവിലെ ഇക്രിസാറ്റിൽ എത്തുന്ന പ്രധാനമന്ത്രി വൈകീട്ട് 5-ന് ആശ്രമത്തിൽ എത്തി പ്രതിമ രാജ്യത്തിന് സമർപ്പിക്കും.വ്യാഴാഴ്ച ആരംഭിച്ച രാമാനുജ സഹസ്രാബ്ദി സമാരോഹ് 12 ദിവസം നീണ്ടുനിൽക്കും.


from mathrubhumi.latestnews.rssfeed https://ift.tt/mpw3cxT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages