ലോകായുക്ത ഓർഡിനൻസ് സി.പി.ഐ.യുമായി സി.പി.എം. ചർച്ചചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 4, 2022

ലോകായുക്ത ഓർഡിനൻസ് സി.പി.ഐ.യുമായി സി.പി.എം. ചർച്ചചെയ്യും

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിന്റെ പേരിൽ കടുത്ത വിമർശനം ഉന്നയിച്ച സി.പി.ഐ.യുമായി ചർച്ചയ്ക്ക് സി.പി.എം. തയ്യാർ. വൈകാതെ ചർച്ചയുണ്ടാകും. ഇടഞ്ഞുനിൽക്കുന്ന സി.പി.ഐ.യെ അനുനയിപ്പിക്കാനാണ് സി.പി.എം. തീരുമാനം. ബജറ്റിലെ അവഗണനയ്ക്കെതിരേ പ്രതിഷേധം കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരേ ശക്തമായി പ്രതിഷേധിക്കാൻ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഇതിനായി ഇടതുമുന്നണി യോഗം ഉടൻ ചേരുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കെ-റെയിൽ സംബന്ധിച്ച് സി.പി.ഐ. നിലപാട് അറിയിച്ചിട്ടില്ല. നോ കമന്റ്‌സ്ചർച്ചചെയ്ത് പരിഹരിക്കാനാകാത്ത ഒരു പ്രശ്നവും സി.പി.ഐ.യുമായി ഇല്ലെന്ന് ലോകായുക്ത ഭേദഗതിയിൽ സി.പി.ഐ.യുടെ എതിർപ്പ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. സി.പി.എമ്മും സി.പി.ഐയും യോജിച്ചാണ് കാര്യങ്ങൾ കൊണ്ടുപോകുന്നത്. ഏതെങ്കിലും വിഷയത്തിൽ ഘടക കക്ഷികൾക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അവരുടെ പാർട്ടിയിൽ ചർച്ചചെയ്യണമെന്ന് മന്ത്രിസഭാ യോഗത്തിൽ പറയാവുന്നതാണ്. അങ്ങനെയൊന്നുണ്ടായില്ല. മന്ത്രിസഭയിൽ അതൃപ്തി പ്രകടിപ്പിക്കാതെ പുറത്ത് സി.പി.ഐ. വിമർശനമുന്നയിച്ചത് ശരിയാണോയെന്ന ചോദ്യത്തിന് ‘നോ കമന്റ്‌സ്’ എന്നായിരുന്നു മറുപടി.എതിർപ്പുകളുണ്ടെങ്കിൽ ചർച്ചയാകാം. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയപ്പോൾ ചർച്ചചെയ്ത വിഷയമാണിത്. 2006-ൽ വി.എസ്. സർക്കാരിന്റെ കാലത്ത് ലോകായുക്ത നിയമത്തിലെ ഈ വ്യവസ്ഥ പ്രശ്നമായതിനാൽ മാറ്റണമെന്ന് അന്നത്തെ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ വി.ജി. ഗോവിന്ദൻ നായർ നിർദേശം തന്നിരുന്നെങ്കിലും മന്ത്രിസഭയുടെ അവസാന കാലമായതിനാൽ തീരുമാനമെടുത്തില്ല.ഗവർണറുമായി പ്രശ്നമില്ലഗവർണറും സർക്കാരും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് കോടിയേരി പറഞ്ഞു. ഗവർണർ നിയമാനുസൃതമായി തീരുമാനമെടുക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ വശങ്ങളും പരിശോധിച്ചേ നിയമസഭാ സമ്മേളനം തീരുമാനിക്കാനാവൂ. അല്ലാതെ ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനാലല്ല. നിയമസഭയിൽ ബില്ലായി വന്നാൽ മന്ത്രിമാർക്കൊഴികെ ഏത് അംഗത്തിനും ഭേദഗതി അവതരിപ്പിക്കാം. അതിൽ ഉൾക്കൊള്ളേണ്ടവ ഉൾക്കൊള്ളും. ലോകായുക്തയുടെ മുന്നിലെത്തുന്ന ഒരു ഹർജിയും തടയുന്ന ഭേദഗതി നിയമത്തിൽ കൊണ്ടുവന്നിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.വിധി സ്വാഗതാർഹംമന്ത്രി ആർ. ബിന്ദുവിനെതിരായ ആരോപണങ്ങൾ തള്ളിയ ലോകായുക്ത വിധി സ്വാഗതാർഹമെന്ന് കോടിയേരി പറഞ്ഞു. അധികാര ദുർവിനിയോഗമോ സ്വജനപക്ഷപാതമോ ഉണ്ടായില്ലെന്ന് വിധി വ്യക്തമാക്കുന്നു. ആർക്കെങ്കിലും എതിരേ പരാതി വന്നതുകൊണ്ടല്ല ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്- കോടിയേരി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/sUIvjYe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages