ദുരിതാശ്വാസ നിധി അനുവദിക്കൽ; ഫയലുകൾ ആവശ്യപ്പെട്ട് ലോകായുക്ത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 4, 2022

ദുരിതാശ്വാസ നിധി അനുവദിക്കൽ; ഫയലുകൾ ആവശ്യപ്പെട്ട് ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനുവദിക്കുന്നതിൽ പക്ഷപാതിത്വം കാണിച്ചെന്ന പരാതിയിൽ ഫയലുകൾ ഹാജരാക്കാൻ ലോകായുക്ത ഉത്തരവിട്ടു. ഹർജിയിൽ 11-ന് വീണ്ടും വാദം കേൾക്കും. ഏഴിന് ഫയലുകൾ ഹാജരാക്കണം. മന്ത്രിസഭ എടുക്കുന്ന ഏതു തീരുമാനവും കോടതികളുടെ പരിശോധനയ്ക്കുപോലും വിധേയമാക്കേണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ലോകായുക്ത പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാർക്കെതിരേ ആർ.എസ്. ശശികുമാറാണ് ഹർജി നൽകിയത്. എൻ.സി.പി. നേതാവ് അന്തരിച്ച ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം നൽകി. ചെങ്ങന്നൂർ എം.എൽ.എ. ആയിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെത്തുടർന്ന് കുടുംബത്തിന്റെ സ്വർണപ്പണയ വായ്പ ഉൾപ്പെടെയുള്ള ബാധ്യതതീർക്കാനും മകന് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കുള്ള സർക്കാർജോലി നൽകാനും തീരുമാനിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഗൺമാൻ അകമ്പടി വാഹനമിടിച്ച് മരിച്ചപ്പോൾ നിയമാനുസൃതമുള്ള ആനുകൂല്യങ്ങൾക്കു പുറമേ കുടുംബത്തിന് 20 ലക്ഷം രൂപ നൽകി. ഇതെല്ലാം ചോദ്യംചെയ്താണ് ഹർജി നൽകിയത്.ഹർജി പരിഗണനയിലിരിക്കേ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പരമാവധി മൂന്നുലക്ഷം രൂപമാത്രമേ കൊടുക്കാനാവൂ എന്നിരിക്കേ ഇത്രയുംവലിയ സഹായം വിതരണംചെയ്തത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം. മന്ത്രിസഭയ്ക്ക് ഇതിൽക്കൂടുതൽ തുക നൽകാനുള്ള തീരുമാനം എടുക്കാമെന്നും മന്ത്രിസഭാതീരുമാനം അന്തിമമാണെന്നും അത് ചോദ്യംചെയ്യാൻ കഴിയില്ലെന്നുമാണ് സർക്കാർ വാദിച്ചത്. ഇത് ലോകായുക്ത അംഗീകരിച്ചില്ല. സഹായം അനുവദിക്കുമ്പോൾ അതിന് അർഹതയുണ്ടോയെന്നും കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി നോക്കേണ്ടതല്ലേയെന്നും ലോകായുക്ത ചോദിച്ചു.സഹായം അനുവദിച്ചതിന്റെ മാനദണ്ഡം, മന്ത്രിസഭ കൂടുതൽ തുക അനുവദിക്കണമെന്ന് അപേക്ഷകർ ആവശ്യപ്പെട്ടിരുന്നോ എന്നിവയൊക്കെ പരിശോധിക്കാനാണ് കൂടുതൽ ഫയലുകൾ ആവശ്യപ്പെട്ടത്.ഹർജിക്കാരനുവേണ്ടി അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം ഹാജരായി.


from mathrubhumi.latestnews.rssfeed https://ift.tt/YBpDOej
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages