ഐ.സി.എം.ആർ. പുതിയ യാത്രാനിർദേശങ്ങൾ പുറത്തിറക്കിയോ? വാസ്തവമെന്ത്? | Fact Check - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 13, 2022

ഐ.സി.എം.ആർ. പുതിയ യാത്രാനിർദേശങ്ങൾ പുറത്തിറക്കിയോ? വാസ്തവമെന്ത്? | Fact Check

ഒമിക്രോൺ വകഭേദത്തിന്റെ വരവോടെ രാജ്യത്ത് കോവിഡ് കേസുകൾ കൂടുകയാണ്. കോവിഡിന്റെ ഈ മൂന്നാം വരവിനെ ആകാംക്ഷയോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. എന്നാൽ, ഇതിനോടൊപ്പം മഹാമാരിയെ പറ്റി ഒട്ടനവധി വ്യാജപ്രചാരണങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ചില ദിവസങ്ങളായി വാട്സാപ്പിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. ഐ.സി.എം.ആർ. പുറത്തിറക്കിയ യാത്രാ മാർഗനിർദേശങ്ങൾ എന്ന തലക്കെട്ടോടെയാണ് പ്രസ്തുത സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്: 1) വിദേശയാത്ര 2 വർഷത്തേക്ക് മാറ്റിവയ്ക്കുക. 2) ഒരു വർഷത്തേക്ക് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കരുത്. 3) വിവാഹങ്ങൾക്കോ സമാനമായ മറ്റ് ചടങ്ങുകൾക്കോ പോകരുത്. 4 ) അനാവശ്യ യാത്രകൾ ചെയ്യരുത്. 5 ) ചുരുങ്ങിയത് ഒരു വർഷത്തേക്കെങ്കിലും തിരക്കുള്ള സ്ഥലത്തേക്ക് പോകരുത്. 6) സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുക. എന്നിങ്ങനെ 21 നിർദേശങ്ങൾ സന്ദേശത്തിൽ പറയുന്നു. എന്താണ് ഈ വാട്സാപ്പ് സന്ദേശത്തിന് പിന്നിലെ വാസ്തവം? മാതൃഭൂമി ഫാക്ട് ചെക്ക് അന്വേഷിക്കുന്നു. അന്വേഷണം മെസേജ് വ്യക്തമായി വായിച്ചാൽ വ്യാകരണ പിശകുകളും നൽകിയിരിക്കുന്ന നിർദേശങ്ങൾ ഡബ്ല്യു.എച്ച്.ഒ. പുറപ്പെടുവിച്ച യാത്രാ മാർഗനിർദേശങ്ങളുമായി ബന്ധമില്ലാത്തവയുമാണ്. ലോകാരോഗ്യ സംഘടനാ പുറത്തിറക്കിയനിർദേശങ്ങളുടെ ലിങ്ക്: https://ift.tt/3I6PIs2 ഇൻവിഡ് കീ ഫ്രെയിംസ് ടൂൾ ഉപയോഗിച്ച നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ മുൻപും ഈ സന്ദേശം വാട്സാപ്പിൽ പ്രചരിച്ചിരുന്നതായി കണ്ടെത്താനായി. കഴിഞ്ഞ വർഷം മാർച്ച്, ഫെബ്രുവരി മാസങ്ങളിലായി വാട്സാപ്പിലും മറ്റു പല സമൂഹ മാധ്യമങ്ങളിലും ഈ സന്ദേശം പ്രചരിച്ചിരുന്നു. പല മാധ്യമങ്ങളും പ്രസ്തുത വാട്സാപ്പ് സന്ദേശം ഐ.സി.എം.ആറിനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്തു. സമൂഹത്തിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയ ഈ സന്ദേശം വ്യാജമാണെന്ന് സാക്ഷ്യപ്പെടുത്തി ഐ.സി.എം.ആർ. തന്നെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. This is circulating in different social media platform. ICMR did not issue any such guideline or advisory. It is #Fake circulation. #FactCheck #FakeNews pic.twitter.com/FeusTaOiWM — ICMR (@ICMRDELHI) May 6, 2021 വാസ്തവം പ്രസ്തുത സന്ദേശം വ്യാജമാണ്. ഐ.സി.എം.ആർ. ഇത്തരത്തിൽ യാത്രാ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടില്ല. കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ സമയത്താണ് പ്രസ്തുത സന്ദേശം ആദ്യമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വ്യാകരണ പിശകുകളോടൊപ്പം വസ്തുതാപരമായ തെറ്റുകളും സന്ദേശത്തിൽ ഉണ്ട്. ഐ.സി.എം.ആർ. തന്നെ സന്ദേശം വ്യാജമാണെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇത്തരം സന്ദേശങ്ങൾ തള്ളിക്കളയാൻ വായനക്കാർ പ്രത്യേകം ശ്രദ്ധിക്കുക. Content Highlights:ICMR Released new itineraries for travel in covid period? | Fact Check


from mathrubhumi.latestnews.rssfeed https://ift.tt/3ti9wE2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages