ന്യൂഡൽഹി: ന്യൂഡൽഹിയിലെ കെ.ഡി.യാദവ് ഇൻഡോർ ഹാളിൽ വെച്ച് നടക്കുന്ന ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഭീഷണിയായി കോവിഡ്. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഏഴുതാരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ഭീഷണിയുയർത്തിയതോടെ പലതാരങ്ങളും ടൂർണമെന്റിൽ നിന്ന് പിന്മാറി. രോഗം സ്ഥിരീകരിച്ച ഏഴുതാരങ്ങളും ഇന്ത്യക്കാരാണ്. ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ ഇന്ത്യയുടെ പുരുഷ ടോപ്സീഡ് താരം കിഡംബി ശ്രീകാന്ത്, അശ്വിനി പൊന്നപ്പ, റിതിക രാഹുൽ ഥാക്കർ, ട്രീസ ജോളി, മിഥുൻ മഞ്ജുനാഥ്, സിമ്രാൻ അമൻ, ഖുശി ഗുപ്ത എന്നീ താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ഐസൊലേഷനിൽ പ്രവേശിച്ചു. 🚨 Seven players have tested positive for COVID-19 at the #IndiaOpen2022.#BWFWorldTour https://t.co/8OBR6PJ8yH — BWF (@bwfmedia) January 12, 2022 ഈ താരങ്ങളുമായി സമ്പർക്കം പുലർത്തിയ മറ്റ് താരങ്ങൾ നിർബന്ധമായും ടൂർണമെന്റിൽ നിന്ന് പിന്മാറമെന്ന് അന്താരാഷ്ട്ര ബാഡ്മിന്റൺ സംഘടനയായ ബി.ഡബ്ല്യു.എഫ് അറിയിച്ചു. കോവിഡ് ബാധിച്ച താരങ്ങൾക്കെതിരേ കളിക്കുന്നവർക്ക് അടുത്ത റൗണ്ടിലേക്ക് വാക്ക് ഓവർ ലഭിക്കും. എൻ സിക്കി റെഡ്ഡി, കാവ്യ ഗുപ്ത, ഗായത്രി ഗോപിചന്ദ് എന്നീ താരങ്ങൾ ടൂർണമെന്റിൽ നിന്ന് പിന്മാറി. സൈന നേവാൾ, പി.വി.സിന്ധു, ലക്ഷ്യ സെൻ, എച്ച്.എസ്.പ്രണോയ് തുടങ്ങിയ താരങ്ങൾ ഇതിനോടകം രണ്ടാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. രണ്ടാം റൗണ്ടിൽ പ്രവേശിച്ച ശ്രീകാന്തിന് ടൂർണമെന്റ് നഷ്ടമാകും. Content Highlights: Seven Players Who Test Positive for Covid-19 in Indian Open
from mathrubhumi.latestnews.rssfeed https://ift.tt/3FAyIbv
via IFTTT
Post Top Ad
Responsive Ads Here
Thursday, January 13, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ അനിശ്ചിതത്വത്തില്‍; ശ്രീകാന്ത് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് കോവിഡ്
ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ അനിശ്ചിതത്വത്തില്‍; ശ്രീകാന്ത് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് കോവിഡ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment