നിര്‍ത്താതെ എരിയും, നഷ്ടം കോടികള്‍ വിലയുള്ള പ്രകൃതിവാതകം; ഒടുവില്‍ പൂട്ടിടാന്‍ തുര്‍ക്ക്‌മെനിസ്താന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 13, 2022

നിര്‍ത്താതെ എരിയും, നഷ്ടം കോടികള്‍ വിലയുള്ള പ്രകൃതിവാതകം; ഒടുവില്‍ പൂട്ടിടാന്‍ തുര്‍ക്ക്‌മെനിസ്താന്‍

അഷ്ഗാബാദ്: ഒടുവിൽ നരകത്തിന്റെ വാതിൽ അടയ്ക്കാൻ തുർക്ക്മെനിസ്താൻ. രാജ്യത്തെ കരാകം മരുഭൂമിയിലെ ദേർവേസ് ഗ്രാമത്തിൽ 50 വർഷങ്ങളിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവാതക വിള്ളൽ അടയ്ക്കാൻ പ്രസിഡന്റ് ഗുർബാംഗുലി ബെർദിമുഖമെദോവ് നിർദേശിച്ചു. പ്രദേശവാസികളുടെ ആരോഗ്യംകൂടി കണക്കിലെടുത്താണ് നടപടി. നിർത്താതെ എരിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ നരകത്തിലേക്കുള്ള വാതിൽ എന്നാണ് ഇവിടം അറിയപ്പെടുന്നത്. മരുഭൂമിയുടെ നടുവിൽ സ്ഥിതിചെയ്യുന്ന വിള്ളലിന് ഏകദേശം 70 മീറ്റർ വീതിയും 20 മീറ്റർ ആഴവുമുണ്ട്. കോടിക്കണക്കിനു രൂപ വിലവരുന്ന പ്രകൃതിവാതകമാണ് ഇതിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. തീ കെടുത്തി, ഇവ ഉപയോഗിക്കാനായാൽ ഏറെ ആളുകൾക്ക് ഗുണം ചെയ്യും -പ്രസിഡന്റ് പറഞ്ഞു. ലോകത്തിൽ തന്നെ ഏറ്റവുംവലിയ പ്രകൃതിവാതകശേഖരമാണ് ഇവിടെയുള്ളതെന്നാണ് വിലയിരുത്തൽ. 2010-ലും വിള്ളലിലെ തീയണയ്ക്കാൻ പ്രസിഡന്റ് ഗുർബാംഗുലി ഉത്തരവിട്ടിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. 2018-ൽ പ്രദേശം സന്ദർശിച്ച ഗുർബാംഗുലി വിള്ളലിന്റെ പേര് കരാകത്തിന്റെ പ്രകാശം എന്നാക്കിമാറ്റിയിരുന്നു. ലോകത്തിൽ ഏറ്റവുമധികം പ്രകൃതിവാതകശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ നാലാംസ്ഥാനമാണ് തുർക്ക്മെനിസ്താന്. പ്രകൃതിവാതകങ്ങളുടെ കയറ്റുമതിയിലൂടെ മികച്ച വരുമാനമാണ് രാജ്യമുണ്ടാക്കുന്നത്. അടയ്ക്കാനുള്ള കാരണങ്ങൾ പ്രസിദ്ധമായ തീ കെടുത്തുന്നതിന് നിരവധി കാരണങ്ങളുണ്ട്. സമീപത്ത് താമസിക്കുന്ന ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഏറ്റവും പ്രധാനമായ കാരണമായി ഉയർത്തിക്കാട്ടുന്നത്. വിലയേറിയ പ്രകൃതി വാതക സമ്പത്ത് പാഴാക്കുന്നതാണ് മറ്റൊരു കാരണം. വിവിധ വാതകങ്ങൾ തുടർച്ചയായി കത്തുന്നതിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന ദോഷവും ചെറുതല്ല. തുർക്ക്മെനിസ്താനിന്റെ പ്രാഥമിക വരുമാന സ്രോതസ്സുകളിലൊന്നാണ് പ്രകൃതിവാതകം. നിലവിൽ നരകത്തിന്റെ വാതിൽ അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഗർത്തം അടയ്ക്കുന്നതിനോ തീ അണക്കുന്നതിനോ സമയപരിധിയൊന്നും ഇതുവരെ സർക്കാർ നിശ്ചയിച്ചിട്ടില്ല. കരാകത്തിന്റെ പ്രകാശം തുർക്ക്മെനിസ്താൻ, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന 1971-ലാണ് കരാകം മരുഭൂമിയിൽ പെട്രോൾ/പ്രകൃതിവാതക പര്യവേക്ഷണം ആരംഭിച്ചത്. ഭൂമി കുഴിച്ച ഗവേഷകർ പ്രകൃതിവാതകമാണ് കണ്ടെത്തിയത്. ഇതിനിടെ കുഴി ഇടിയുകയും വൻ ഗർത്തമുണ്ടായി മീഥെയ്ൻ അടക്കമുള്ള വിഷവാതകങ്ങൾ പുറത്തുവരുകയായിരുന്നു. ഇതോടെ പര്യവേക്ഷണം അവസാനിപ്പിച്ച ഗവേഷകർ, വിഷവാതകങ്ങളെ ഇല്ലാതാക്കാൻ തീയിട്ടു. വാതകങ്ങൾ ആഴ്ചകൾക്കകം കത്തിത്തീരുമെന്ന പ്രതീക്ഷയോടെയാണ് തീയിട്ടതെങ്കിലും 50 വർഷത്തിനുശേഷവും തീഗോളമായിത്തന്നെ ഈ പ്രദേശം നിലനിൽക്കുന്നുണ്ട്. Content Highlights: turkmenistan to close door of hell


from mathrubhumi.latestnews.rssfeed https://ift.tt/3fp0Kf2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages