ബലാത്സംഗക്കേസ്: ശ്രീകാന്ത് വെട്ടിയാറിനായുള്ള തിരച്ചിലിൽ പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 19, 2022

ബലാത്സംഗക്കേസ്: ശ്രീകാന്ത് വെട്ടിയാറിനായുള്ള തിരച്ചിലിൽ പോലീസ്

കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപോയ പ്രതി, യൂട്യൂബ് വ്ളോഗർ ശ്രീകാന്ത് വെട്ടിയാറിനായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. പ്രതി സംസ്ഥാനം വിടാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.എറണാകുളം സെൻട്രൽ പോലീസാണ് ശ്രീകാന്തിന്റെ പേരിൽ കേസെടുത്തത്. പരാതിക്കാരിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. പിറന്നാളാഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ ഹോട്ടൽ മുറിയിലും ശ്രീകാന്ത് ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ ശ്രീകാന്തും സുഹൃത്തുക്കളും പലതവണ ശ്രമിച്ചിട്ടുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ‘വിമെൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ്’ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ശ്രീകാന്തിനെതിരേ രണ്ടുതവണയാണ് മീടൂ ആരോപണം ഉയർന്നത്. പിന്നാലെ പോലീസിൽ പരാതിയെത്തുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3qJj9dl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages