വസ്ത്രം കണ്ടെടുത്തു, ആഭരണം 45000 രൂപയ്ക്ക് വിറ്റു; കൊലപാതകത്തിന്റെ ചുരുളഴിച്ചത് വിജിതയുടെ സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 18, 2022

വസ്ത്രം കണ്ടെടുത്തു, ആഭരണം 45000 രൂപയ്ക്ക് വിറ്റു; കൊലപാതകത്തിന്റെ ചുരുളഴിച്ചത് വിജിതയുടെ സംശയം

വിഴിഞ്ഞം: മുല്ലൂരിൽ വയോധികയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. മുല്ലൂർ പനവിള ആലുംമൂട്ടിൽ ശാന്തകുമാരിയെ(71) ആണ് പ്രതികൾ വീട്ടിൽ സൗഹൃദം സ്ഥാപിച്ച് വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒന്നാം പ്രതിയായ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീക്കാബീവി(50) സുഹൃത്തും പാലക്കാട് സ്വദേശിയുമായ രണ്ടാം പ്രതി അൽഅമീൻ(26), റഫീക്കയുടെ മകനും മൂന്നാം പ്രതിയുമായ ഷഫീക്ക്(23) എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. പ്രതികൾ വാടകയ്ക്കു താമസിച്ചിരുന്ന മുല്ലൂർ സ്വദേശി ശ്രീകുമാറിന്റെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു തെളിവെടുപ്പ്. ഫോർട്ട് എ.സി. എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് പ്രതികളെ സംഭവസ്ഥലത്തെത്തിച്ചത്. പ്രതികൾ വയോധികയെ കൊലപ്പെടുത്തിയ രീതി എങ്ങനെയെന്ന് വിശദീകരിച്ചു. വീടിന് വാടക കൊടുക്കാനും തുടർന്നുള്ള ദിവസങ്ങളിൽ കഴിഞ്ഞുകൂടാനും കൈയിൽ പണമുണ്ടായിരുന്നില്ലെന്നും അതിനു പണം കണ്ടെത്താനാണ് ശാന്തകുമാരിയെ കൊലപ്പെടുത്തിയതെന്നും പ്രതികൾ പറഞ്ഞു. വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തി ശാന്തകുമാരിയിൽനിന്ന് 10000 രൂപ കടംവാങ്ങിയിരുന്നു. ഇത് തിരിച്ചുകൊടുക്കാനെന്ന മട്ടിലാണ് വീട്ടിൽ വിളിച്ചുവരുത്തിയത്. മയക്കിയശേഷം ആഭരണങ്ങൾ കവർന്ന് രക്ഷപ്പെടാനായിരുന്നു ആദ്യ പദ്ധതി. 14-ന് രാവിലെ 8.30-ന് താൻ ശാന്തകുമാരിയുടെ വീട്ടിലെത്തിയിരുന്നുവെന്ന് റഫീക്ക പറഞ്ഞു. തിരികെനൽകാനുള്ള രൂപയ്ക്കു പകരമായി കുറച്ച് പാത്രങ്ങൾകൂടി നൽകാമെന്ന് പറഞ്ഞ് ശാന്തകുമാരിയെ പ്രലോഭിച്ചിച്ചു. ഇതേത്തുടർന്ന് ശാന്തകുമാരി വീട്ടിലേക്കു വന്നു. അകത്തെ മുറിയിലേക്കു കൂട്ടിക്കൊണ്ടുവന്നു. ഇവരുമായി സംസാരിക്കുന്ന സമയത്ത് മുറിക്കുള്ളിൽ മറഞ്ഞിരുന്ന അൽ അമീനും ഷഫീക്കും ചേർന്ന് പിന്നിൽനിന്ന് ഷാളുപയോഗിച്ച് ശാന്തകുമാരിയുടെ കഴുത്തിൽ ബലമായി മുറുക്കി. നിലവിളിക്കാൻ ശ്രമിച്ചപ്പോൾ ഷാളിന്റെ ബാക്കിഭാഗം വായിൽ തിരുകിക്കയറ്റിയെന്നും റഫീക്ക പറഞ്ഞു. ശ്വാസംകിട്ടാതെ ശാന്തകുമാരി കുഴഞ്ഞതോടെ തറയിൽ കിടത്തി. തുടർന്ന് തന്റെ കൈവശം സൂക്ഷിച്ചിരുന്ന ചുറ്റികയുപയോഗിച്ച് നെറ്റിയിലും തലയിലും അടിക്കുകയായിരുന്നുവെന്ന് റഫീക്ക ഉദ്യോഗസ്ഥരോട് പറഞ്ഞു. മരണം ഉറപ്പുവരുത്തിയശേഷം ഷഫീക്കും അൽ അമീനും ചേർന്ന് അവരുടെ ശരീരത്തിലുണ്ടായിരുന്ന മാലയും വളയും മോതിരവും കമ്മലുമുൾപ്പെട്ട ആഭരണങ്ങൾ കവർന്നുവെന്നും റഫീക്ക ഉദ്യോഗസ്ഥരോട് പറഞ്ഞു. രക്തം വാർന്നൊഴുകിയതിനെത്തുടർന്ന് കൈലിമുണ്ടെടുത്ത് രക്തം തുടച്ചെടുത്ത് പുറത്തുകൊണ്ടുപോയി കത്തിച്ചു. തുടർന്ന് വരാന്തയിലെ തട്ടിനു മുകളിൽ മൃതദേഹം ഒളിപ്പിക്കാൻ തീരുമാനിച്ചു. കസേരയിട്ട് വാതിലിനു മുകളിൽ ചവിട്ടി തട്ടിനു മുകളിലേക്ക് അൽ അമീൻ കയറി. പിന്നാലെ സാരിയെടുത്ത് ശാന്തകുമാരിയുടെ ശരീരത്തിലെ ഇടുപ്പിലും തോളിലുമായി കൂട്ടിക്കെട്ടി. താനും മകനും ചേർന്ന് എടുത്തു നൽകിയ മൃതദേഹം തട്ടിൻമുകളിലിരുന്ന് അൽഅമീൻ അകത്തേക്ക് തള്ളിവെയ്ക്കുകയായിരുന്നുവെന്നും റഫീക്ക പറഞ്ഞു. കൊലപാതകം നടത്താനും സഹായിച്ച രീതിയും അൽ അമീനും ഷഫീക്കും അന്വേഷണസംഘത്തിനു മുന്നിൽ വിശദീകരിച്ചു. കൊലപാതകം നടത്തുന്ന സമയത്ത് അൽ അമീൻ ധരിച്ചിരുന്ന ബെർമുഡ പുരയിടത്തിലെ വാഴക്കൂട്ടത്തിനിടയിൽനിന്നു കണ്ടെത്തി. ഇവർ കവർന്ന ആഭരണങ്ങളിൽ മാലയും വളയും വിഴിഞ്ഞത്തെ ആഭരണക്കടയിൽ 45000 രൂപയ്ക്ക് വിറ്റിരുന്നു. ഈ കടയിൽ ബുധനാഴ്ച തെളിവെടുക്കും. കൊലപാതകം നടത്തുന്നതിന് ഉപയോഗിച്ച ചുറ്റിക സംഭവദിവസംതന്നെ പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയ വീട്ടിലെ തെളിവെടുപ്പ് നടത്തിയശേഷം ശാന്തകുമാരിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്.ഷാജി, എസ്.എച്ച്.ഒ.മാരായ പ്രജീഷ്ശശി, പ്രൈജു, അനിൽകുമാർ, സനോജ്, എസ്.ഐ.മാരായ കെ.എൽ.സമ്പത്ത്, എസ്.അനീഷ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പെൺകുട്ടിയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് വിജിതയുടെ സംശയം റഫീക്കയെ തെളിവെടുപ്പിന്എത്തിച്ചപ്പോൾ സമീപം സി.പി.ഒ. സി.വി.വിജിത വിഴിഞ്ഞം: മുട്ടയ്ക്കാട് ചിറയിലെ 14 കാരിയുടെ കൊലപാതകത്തിന് പിന്നിലും റഫീക്കയാണെന്ന് കണ്ടെത്താനുള്ള ആദ്യ സൂചന നൽകിയത് വിഴിഞ്ഞം പോലീസിലെ വനിതാ സി.പി.ഒ. സി.വി.വിജിത. മുല്ലൂരിൽ വയോധിക തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ റഫീക്കയെയും മകനെയും സുഹൃത്തിനെയും സ്റ്റേഷനിലെത്തിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന വിജിത റഫീക്കയെ തിരിച്ചറിയുകയായിരുന്നു. ഒരു വർഷം മുൻപ് മുട്ടയ്ക്കാട് ഗീതു എന്ന പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ചപ്പോൾ അയൽക്കാരിയായ റഫീക്കയുടെ മൊഴിയെടുത്തപ്പോൾ വിജിതയും ഡ്യൂട്ടിയിലുണ്ടായിരുന്നു. മുല്ലൂരിലെ വയോധിക കൊല്ലപ്പെട്ടതിന് സമാനമായ രീതിയിലായിരുന്നു ഗീതുവിന്റെ മരണവും എന്ന വിവരം വിജിത ഉടൻ തന്നെ എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ. കെ.എൽ.സമ്പത്ത് എന്നിവരെ അറിയിച്ചു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വയോധികയുടെ അയൽവാസിയും പിന്നീട് ഇത് സാധൂകരിക്കുന്ന മൊഴി പോലീസിന് നൽകി. പ്രതികൾ തമ്മിൽ വഴക്കുണ്ടായപ്പോൾ പെൺകുട്ടിയുടെ മരണത്തെക്കുറിച്ച് അവർ സംസാരിക്കുന്നത് കേട്ടു എന്നായിരുന്നു മൊഴി. തുടർന്ന് റഫീക്കയെ ചോദ്യം ചെയ്തപ്പോൾ താനും മകൻ ഷഫീക്കും ചേർന്നാണ് ഗീതുവിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. ഷഫീക്ക് ഉപദ്രവിച്ച കാര്യം അമ്മയെ അറയിക്കുമെന്ന് പറഞ്ഞതിൽ പ്രകോപിതരായാണ് കുട്ടിയെ കൊലപ്പെടുത്തിയെതെന്നാണ് അവരുടെ കുറ്റസമ്മതം.


from mathrubhumi.latestnews.rssfeed https://ift.tt/3IhkRIJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages