ഭോപാൽ: പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനെത്തിയ രാമന്റെയും കൃഷ്ണന്റെയും അവതാരമാണെന്ന് മധ്യപ്രദേശ് കൃഷിമന്ത്രിയും ബി.ജെ.പി. നേതാവുമായ കമൽ പട്ടേൽ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''രാജ്യത്തെ അഴിമതിയിൽനിന്ന് മുക്തമാക്കുക, പൊതുക്ഷേമം ഉറപ്പാക്കുക തുടങ്ങി മോദി നിർവഹിച്ച ദൗത്യങ്ങൾ ഒരു സാധാരണക്കാരന് നിർവഹിക്കാൻ കഴിയില്ല. എപ്പോഴൊക്കെ രാജ്യം പ്രതിസന്ധിയിൽ അകപ്പെടുന്നുവോ അപ്പോഴെല്ലാം ദൈവം മനുഷ്യന്റെ രൂപത്തിലെത്തുമെന്ന് നമ്മുടെ മതവും സംസ്കാരവും പറയുന്നുണ്ട്. മനുഷ്യരൂപത്തിലെത്തിയ രാമനാണ് രാവണനെയും മറ്റു ദുഷ്ടശക്തികളെയും തോൽപ്പിച്ച് രാമരാജ്യം സ്ഥാപിച്ചത്. കംസന്റെ ദ്രോഹങ്ങൾ വർധിച്ചപ്പോൾ കൃഷ്ണൻ അവതരിച്ച് ജനങ്ങൾക്ക് ആശ്വാസമായി. അതുപോലെ കോൺഗ്രസിന്റെ ദ്രോഹങ്ങൾ വർധിച്ചപ്പോൾ അതിന് അറുതിവരുത്താൻ അവതരിച്ചയാളാണ് മോദി'' -പട്ടേൽ പറഞ്ഞു. Content Highlights:PM Modi is incarnation of God - Madhya Pradesh Minister
from mathrubhumi.latestnews.rssfeed https://ift.tt/3GG0DYE
via IFTTT
Post Top Ad
Responsive Ads Here
Tuesday, January 18, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
മോദി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനെത്തിയ ദൈവത്തിന്റെ അവതാരമെന്ന് മധ്യപ്രദേശ് മന്ത്രി
മോദി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനെത്തിയ ദൈവത്തിന്റെ അവതാരമെന്ന് മധ്യപ്രദേശ് മന്ത്രി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment