കോൺഗ്രസ് നിലനിൽക്കുന്നത് ലീഗിന്റെ ബലത്തിൽ -ഇ.പി. ജയരാജൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 19, 2022

കോൺഗ്രസ് നിലനിൽക്കുന്നത് ലീഗിന്റെ ബലത്തിൽ -ഇ.പി. ജയരാജൻ

കണ്ണൂർ: മുസ്‌ലിം ലീഗിന്റെ ബലത്തിലാണ് കേരളത്തിൽ കോൺഗ്രസിന്റെ നിലനിൽപ്പെന്നും ലീഗിന്റെ പിന്തുണയില്ലെങ്കിൽ കോൺഗ്രസ് ഉത്തരേന്ത്യയിലെന്നപോലെ കേരളത്തിലും ശൂന്യമാകുമെന്നും സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ സഹായമില്ലെങ്കിൽ കോൺഗ്രസിന് ഒരു സീറ്റിൽപ്പോലും ഇവിടെ ജയിക്കാൻ കഴിയില്ല.സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ലോഗോ പ്രകാശനച്ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസിനെ അടുത്ത മുഖ്യമന്ത്രിയാക്കാനാണ് സി.പി.എമ്മിന്റെ നീക്കമെന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി.യുടെ അഭിപ്രായം മറുപടി അർഹിക്കാത്തതാണ്- അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3fE4HwD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages