കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷൻ വളപ്പിൽ കൊണ്ടിട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതികൾ. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി മർദിച്ചവശനാക്കിയ ഷാൻ ബാബുവിനെ അക്രമികൾ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിരുന്നെന്നാണ് പുതിയ മൊഴി. ഇക്കാര്യത്തിൽ പ്രതികൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. തർക്കത്തിനൊടുവിൽ കൊണ്ടുപോകാമെന്ന തീരുമാനമെടുത്തപ്പോഴേക്കും ഷാൻ മരിച്ചുവെന്നും മൊഴിയിൽ പറയുന്നു.ജോമോന്റെ നേതൃത്വത്തിലുള്ള മർദനത്തിനിടെ ബോധം നഷ്ടപ്പെട്ട ഷാൻ പലതവണ മരണവെപ്രാളത്തിൽ ശ്വാസം വലിച്ചിരുന്നതായും ശബ്ദം പുറത്ത് കേട്ടതോടെയാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചതെന്നും മൊഴി നൽകിയിട്ടുണ്ട്. രണ്ടും മൂന്നും പ്രതികളായ മണർകാട് ചിറയിൽ പുൽച്ചാടിയെന്ന ലുധീഷ് (27), അരീപ്പറമ്പ് കുന്നംപള്ളി സുധീഷ് (23) എന്നിവരെ ബുധനാഴ്ച കൊലപാതകം നടന്ന മാങ്ങാനം ആനത്താനത്തെ ചതുപ്പുനിലത്തിലെത്തിച്ച് തെളിവെടുത്തു. നാലാം പ്രതി വെള്ളൂർ നെടുംകാലായിൽ കിരൺ (25) അഞ്ചാംപ്രതി ഓട്ടോ ഡ്രൈവർ മീനടം മലയിൽ ബിനു (38) എന്നിവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തും.കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. മർദിക്കാനുപയോഗിച്ച രണ്ട് കാപ്പിവടികളും കണ്ടെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3qJkjFJ
via IFTTT
Post Top Ad
Responsive Ads Here
Wednesday, January 19, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഷാൻ വധം: മൃതദേഹം സ്റ്റേഷൻ വളപ്പിലിടുംമുമ്പ് ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പ്രതികൾ
ഷാൻ വധം: മൃതദേഹം സ്റ്റേഷൻ വളപ്പിലിടുംമുമ്പ് ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പ്രതികൾ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment