തെറ്റ് ആരുചെയ്‌താലും തെറ്റാണ് -മന്ത്രി വീണാ ജോർജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 19, 2022

തെറ്റ് ആരുചെയ്‌താലും തെറ്റാണ് -മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: രാഷ്ട്രീയപ്പാർട്ടികളടക്കം എല്ലാവർക്കും കോവിഡ് പ്രോട്ടോകോൾ ബാധകമാണെന്നും ആരു തെറ്റു ചെയ്താലും അത് തെറ്റുതന്നെയാണെന്നും മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജില്ലയിലടക്കം സി.പി.എം. സമ്മേളനവേദികൾ കോവിഡ് പകർച്ചയ്ക്ക് കാരണമായെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ തിരുവാതിരക്കളി നടത്തിയത് തെറ്റായിപ്പോയെന്ന് പാർട്ടി സംസ്ഥാന, ജില്ലാ സെക്രട്ടറിമാർ പറഞ്ഞിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുമാത്രമാണ് ഇപ്പോൾ പാർട്ടിയോഗങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. പ്രോട്ടോകോൾ പാലിച്ചു നടത്താവുന്ന പരിപാടികൾ ജില്ലാകളക്ടറുടെ അനുമതിയോടെ നടത്താം. കൂടിച്ചേരലുകൾ ഒഴിവാക്കുകതന്നെ വേണമെന്നും മന്ത്രി പറഞ്ഞു.ഫയൽ കാണാതായ സംഭവം അന്വേഷണഘട്ടത്തിൽആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് ഫയൽ കാണാതായ സംഭവം മോഷണമാണെന്നു കാട്ടി പോലീസിന് പരാതി നൽകിയിട്ടുണ്ടെന്ന് മന്ത്രിപറഞ്ഞു. സംഭവം അന്വേഷണ ഘട്ടത്തിലാണ്. മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ മരുന്നിടപാടുമായി ബന്ധപ്പെട്ട ഇ-ഫയലുകൾ ഡിലീറ്റ് ചെയ്ത ജീവനക്കാരിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ധനകാര്യ പരിശോധനാവിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3FDSP8p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages