ബൊഗോട്ട: കൊളംബിയയിൽ ഫാർക് വിമതർ തട്ടിക്കൊണ്ടുപോയി ആറുകൊല്ലത്തോളം തടവിൽപാർപ്പിച്ച മുൻ സെനറ്റർ ഇൻഗ്രിഡ് ബെറ്റാൻകോർട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ബുധനാഴ്ചയാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. 20 കൊല്ലങ്ങൾക്കുമുമ്പ് 2002-ൽ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഫാർക് വിമതർ അവരെ തട്ടിക്കൊണ്ടുപോയത്. വിജയിക്കാനായാൽ രാജ്യത്തെ അഴിമതിയും ദാരിദ്ര്യവും അവസാനിപ്പിക്കുമെന്ന് ബൊഗോട്ടയിൽ അവർ അനുയായികളോടു പറഞ്ഞു. 20 കൊല്ലംമുമ്പ് തുടങ്ങിവെച്ചത് പൂർത്തിയാക്കാനാണ് ഇന്ന് താനിവിടെ എത്തിയത്. അഞ്ചുകോടി കൊളംബിയക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവർ പറഞ്ഞു. ഗ്രീൻ ഓക്സിജനാണ് അവരുടെ പാർട്ടി.മേയിലാണ് രാജ്യത്തെ തിരഞ്ഞെടുപ്പ്. ഇരുപതിലേറെപ്പേർ ഇതിനകം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷക്കാരനും മുൻ ബൊഗോട്ട മേയറുമായ ഗുസ്താവോ പെട്രോയ്ക്കാണ് അഭിപ്രായസർവേയിൽ മുൻതൂക്കം. 50 കൊല്ലത്തോളം കൊളംബിയൻ സർക്കാരിനെതിരേ പ്രവർത്തിച്ച മാർക്സിസ്റ്റ് വിഭാഗമാണ് ഫാർക്. 2016-ൽ വെടിനിർത്തൽ പ്രഖ്യാപിച്ച് കീഴടങ്ങി.
from mathrubhumi.latestnews.rssfeed https://ift.tt/3nFt816
via IFTTT
Post Top Ad
Responsive Ads Here
Wednesday, January 19, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കൊളംബിയയിൽ ആറുകൊല്ലം ഫാർക് വിമതരുടെ തടവിൽക്കഴിഞ്ഞ ഇൻഗ്രിഡ് പ്രസിഡന്റ് സ്ഥാനാർഥി
കൊളംബിയയിൽ ആറുകൊല്ലം ഫാർക് വിമതരുടെ തടവിൽക്കഴിഞ്ഞ ഇൻഗ്രിഡ് പ്രസിഡന്റ് സ്ഥാനാർഥി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment