തിരുവനന്തപുരം: അഞ്ചുവർഷംകൊണ്ട് വൈദ്യുതിക്ക് യൂണിറ്റിന് രണ്ടു രൂപ 30 പൈസ കൂട്ടണമെന്ന് വൈദ്യുതി ബോർഡ്. വരുന്ന സാമ്പത്തികവർഷം ഒരു രൂപ കൂട്ടണം. മുമ്പെങ്ങുമില്ലാത്തവിധമുള്ള വൻ വർധനയാണ് ആവശ്യപ്പെടുന്നത്. ഇതിനുള്ള അപേക്ഷ തിങ്കളാഴ്ച റെഗുലേറ്ററി കമ്മിഷന് സമർപ്പിക്കും. ഉപഭോക്താക്കളുടെ അഭിപ്രായവും ബോർഡിന്റെ സാമ്പത്തികസ്ഥിതിയും പരിഗണിച്ച് എത്രകൂട്ടണമെന്ന് കമ്മിഷൻ തീരുമാനിക്കും. 2013-’14 മുതൽ 2019-’20 വരെ ആകെ ഒരുരൂപയാണ് യൂണിറ്റിന് കൂടിയത്. ഈ സ്ഥാനത്ത് അടുത്ത ഒരുവർഷംമാത്രം ഒരുരൂപ കൂട്ടണമെന്നാണ് ആവശ്യം. വീടുകളിലെ നിരക്കിൽ ഏകദേശം 20 ശതമാനം വരും ഈ വർധന. ഇപ്പോൾ കേരളത്തിൽ യൂണിറ്റിന് ശരാശരി 6.10 രൂപയാണ്. ക്രോസ് സബ്‌സഡിയുള്ളതുകൊണ്ട് താഴ്ന്നസ്ലാബുകളിൽ നിരക്ക് കുറവാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണിത്. ബോർഡ് ആവശ്യപ്പെടുന്ന വർധന അനുവദിച്ചാൽ വർഷംതോറും ഏകദേശം 50 പൈസ കൂടും. ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറും. ഇതുവരെ വർഷം ശരാശരി കൂടിയിരുന്നത് 25 പൈസയാണ്. അഞ്ചുവർഷംകൊണ്ട് 2.30 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ടാലും പ്രസരണ നഷ്ടവും ബോർഡിന്റെ സാമ്പത്തിക നഷ്ടവും കുറയുന്നതോടെ ഭാവിയിൽ നിരക്ക് വർധന 1.50 രൂപയായി പിടിച്ചുനിർത്താനാവുമെന്നും ബോർഡ് അവകാശപ്പെടുന്നു. നിരക്ക് കൂട്ടുന്നതിലൂടെ ആദ്യവർഷം 2800 കോടിയും അടുത്തവർഷങ്ങളിൽ 1800 കോടിയുമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചുവർഷം 28,000 കോടിയുടെ മൂലധന നിക്ഷേപം നടത്താനാണ് ബോർഡിന്റെ തീരുമാനം. ഇത് ബോർഡിന്റെ ഇതുവരെയുള്ള ആസ്തിയെക്കാൾ കൂടുതലാണ്. ഇതാണ് നിരക്ക് അസാധാരണമായി ഉയർത്തണമെന്ന് ആവശ്യപ്പെടുന്നതിന് ഒരു കാരണം. ഇതിൽ 13,000 കോടി വിതരണ ശൃംഖല നവീകരിക്കുന്നതിനുള്ള കേന്ദ്രസഹായ പദ്ധതിയാണ്. പ്രീ പെയ്ഡ് സ്മാർട്ട് മീറ്ററിലേക്ക് എല്ലാ ഉപഭോക്താക്കളെയും മാറ്റുന്നതിന് 8,000 കോടിവേണം. കേന്ദ്രസഹായമുള്ള പദ്ധതികളുടെ ചെലവ്, നിരക്കിൽ പ്രതിഫലിക്കില്ലെങ്കിലും മറ്റു ചെലവുകൾ ഉപഭോക്താവുതന്നെ വഹിക്കണം. ചെലവു കുറയ്ക്കുമെന്ന് ബോർഡ്ജീവനക്കാരുടെ ചെലവ് 10 ശതമാനം കുറയ്ക്കും. ശമ്പളവും ആനുകൂല്യങ്ങളും ഉൾെപ്പടെ ജീവനക്കാരുടെ ചെലവായി ഇപ്പോൾ വൈദ്യുതി നിരക്കിൽ ഈടാക്കുന്നത് 1.50 രൂപയാണ്. ഇതിൽ 40 പൈസ കുറയ്ക്കാനാവുമെന്നാണ് വിലയിരുത്തുന്നത്. ആറായിരത്തോളം ജീവനക്കാരുടെ ശമ്പളച്ചെലവുകൂടി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബോർഡ് അടുത്തിടെ കമ്മിഷനെ സമീപിച്ചിരുന്നു. യൂണിറ്റിന് 15 പൈസ നിരക്ക് കൂട്ടേണ്ടിവരുന്ന ഈ നിർദേശത്തെ ഉപഭോക്താക്കളുടെ സംഘടനകൾ എതിർത്തു. ഇതിൽ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ചെലവുകുറയ്ക്കുമെന്ന ബോർഡിന്റെ അവകാശവാദം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം. മിച്ചവൈദ്യുതി വ്യവസായങ്ങൾക്ക് പകൽസമയം മിച്ചംവരുന്ന വൈദ്യുതി ഇപ്പോൾ കേരളത്തിന് പുറത്താണ് വിൽക്കുന്നത്. ഇത് കുറഞ്ഞനിരക്കിൽ കേരളത്തിലെ വ്യവസായങ്ങൾക്ക് നൽകാമെന്ന് ബോർഡ് കമ്മിഷനെ അറിയിക്കും. റെഗുലേറ്ററി കമ്മിഷൻ കരട് താരിഫ് നയത്തിൽ ഇത് ഉൾപ്പെടുത്തിയെങ്കിലും പിൻവലിക്കേണ്ടിവന്നു. ഇപ്പോൾ ബോർഡ് തന്നെ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നു. ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക് ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക് നിലവിൽവരുന്ന വിധം കമ്മിഷൻ തീരുമാനമെടുക്കും. നിരക്ക് കൂട്ടുന്നതിനെപ്പറ്റി ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സംഘടനകളുമായി ചെയർമാൻ ഡോ.ബി. അശോക് ചർച്ച നടത്തിയിരുന്നു. കോവിഡ് കാലത്തെ വർധനയെ ഉപഭോക്താക്കളുടെ സംഘടനകൾ എതിർത്തു. സമീപകാലത്ത് കൂടിയത്2013-14-20 പൈസ 2014-15-25 പൈസ 2017-18-25 പൈസ 2019-20-30 പൈസ
from mathrubhumi.latestnews.rssfeed https://ift.tt/wqgBiQVsT
via IFTTT
Post Top Ad
Responsive Ads Here
Sunday, January 30, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
വൻനിരക്ക് വർധന ആവശ്യപ്പെട്ട് വൈദ്യുതിബോർഡ്; ഇക്കൊല്ലം യൂണിറ്റിന് ഒരു രൂപ കൂട്ടണം
വൻനിരക്ക് വർധന ആവശ്യപ്പെട്ട് വൈദ്യുതിബോർഡ്; ഇക്കൊല്ലം യൂണിറ്റിന് ഒരു രൂപ കൂട്ടണം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment