കൊല്ലം : വിസ്മയ കേസ് വിചാരണക്കിടെ മൊഴി മാറ്റി പ്രതി കിരണിൻറെ അച്ഛൻ സദാശിവൻ പിള്ള. ഒന്നാം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെ 11-ാം സാക്ഷിയായി വിസ്തരിക്കവെയാണ് പോലീസിൽ നൽകിയ മൊഴി മാറ്റിപ്പറഞ്ഞത്.സംഭവദിവസം 11.30-ന് വിസ്മയയുടെ കരച്ചിൽകേട്ട് ചെന്നപ്പോൾ, വിസ്മയ അച്ഛനയച്ച സന്ദേശത്തിന് മോശം പ്രതികരണം കിട്ടിയതിനാലാണെന്ന് പറഞ്ഞു. രാത്രി ഒന്നരയോടെ കിരണിൻറെ ശബ്ദംകേട്ട് അവരുടെ മുറിയിൽ എത്തിയപ്പോൾ കുളിമുറിയുടെ വാതിൽ അടഞ്ഞുകിടന്നു. വിളിച്ചിട്ട് കേൾക്കാത്തതിനാൽ കിരണുമായി ചേർന്ന് വാതിൽ തള്ളിത്തുറന്ന് കയറിയപ്പോൾ വിസ്മയ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. താനുംകൂടി ചേർന്ന് താങ്ങി അഴിച്ച് കുളിമുറിയിൽ കിടത്തി. കിരൺ നെഞ്ചത്ത് ശക്തിയായി അമർത്തുകയും കൃത്രിമശ്വാസം കൊടുക്കുകയും ചെയ്തു. മൂക്കിൽവിരൽവെച്ചു നോക്കിയപ്പോൾ മരിച്ചതായി മനസ്സിലായി. തലയിണയുടെ അടിയിൽ ആത്മഹത്യക്കുറിപ്പ് കണ്ടു. ഇതുമായി പോലീസ് സ്റ്റേഷനിൽ പോയി അവിടെ ഒരു ഉദ്യോസ്ഥനെ ഏൽപ്പിച്ചു. തിരികെവന്ന് രണ്ടുമണിക്കൂർ കഴിഞ്ഞാണ് വിസ്മയയെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും കോടതിയിൽ മൊഴിനൽകി.സംഭവദിവസം വിസ്മയയും കിരണും തമ്മിൽ വഴക്കുണ്ടായെന്നും വിസ്മയയുടെ കഴുത്തിലെ കെട്ടഴിച്ച് കുളിമുറിയിൽ കിടക്കുന്നനിലയിലാണ് കണ്ടതെന്നും പോലീസിൽ കൊടുത്ത മൊഴിയാണ് സദാശിവൻ പിള്ള കോടതിയിൽ നിഷേധിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് അഭ്യർഥിക്കുകയും കോടതി അനുവദിക്കുകയും ചെയ്തു.ക്രോസ് വിസ്താരത്തിൽ ആത്മഹത്യക്കുറിപ്പ് പോലീസിൽ കൊടുത്തത് പ്രധാനപ്പെട്ട കാര്യമാണെന്ന് അറിയാമെന്നും അത് കോടതിയിൽ ഹാജരാക്കാത്തത് സംബന്ധിച്ച് ഒരു പരാതിയും ആർക്കും കൊടുത്തില്ലെന്നും മൊഴിനൽകി. മുൻ അഭിഭാഷകനോട് ആത്മഹത്യക്കുറിപ്പ് ഉള്ളവിവരം പറഞ്ഞിരുന്നു. വിവരം മാധ്യമങ്ങളോട് പറഞ്ഞോ എന്ന ചോദ്യത്തിന് പേടികാരണം പറഞ്ഞില്ല എന്നായിരുന്നു ഉത്തരം.വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ, അന്ന് വഴക്കുണ്ടായതായും കയറിച്ചെല്ലുമ്പോൾ വിസ്മയയുടെ ശരീരം താഴെ കിടക്കുന്നതാണ് കണ്ടതെന്നും പറഞ്ഞത് കള്ളമാണെന്ന് സദാശിവൻ പിള്ള മൊഴിനൽകി. വിസ്മയ മരിച്ചവിവരം സദാശിവൻ പിള്ളയാണ് അറിയിച്ചതെന്ന് സഹോദരപുത്രനായ അനിൽകുമാർ മൊഴിനൽകി. രാത്രി രണ്ടിന് ശബ്ദംകേട്ട് മുകളിൽച്ചെന്നു നോക്കിയപ്പോൾ വിസ്മയ ദുഃഖിച്ച് കട്ടിലിൽ ഇരിക്കുന്നതുകണ്ടെന്ന് സദാശിവൻ പിള്ള പറഞ്ഞെന്നും കിരണിനോട് ചോദിച്ചപ്പോൾ വഴക്കുണ്ടായതായി പറഞ്ഞെന്നും സാക്ഷി മൊഴിനൽകി. കിരണിന് കൊടുത്ത കാർ ഇഷ്ടമായില്ലെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മൊഴിനൽകി. സദാശിവൻ പിള്ളയും കിരണും തമ്മിൽ 2021 ജനുവരി മൂന്നിന് നടന്നതുൾപ്പെടെയുള്ള ഫോൺ സംഭാഷണങ്ങൾ കോടതിയിൽ കേട്ടു.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജും പ്രതിഭാഗത്തിനുവേണ്ടി പ്രതാപചന്ദ്രൻ പിള്ളയും ഹാജരായി.
from mathrubhumi.latestnews.rssfeed https://ift.tt/Ck0EGbSA6
via IFTTT
Post Top Ad
Responsive Ads Here
Monday, January 31, 2022
വിസ്മയ കേസ്: കിരണിന്റെ അച്ഛൻ മൊഴി മാറ്റി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment