താമസം ഹോട്ടലില്‍; നാട്ടുകാര്‍ പിടികൂടിയത് പഴയ കുപ്രസിദ്ധ നഗ്‌നമോഷ്ടാവിനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 12, 2022

താമസം ഹോട്ടലില്‍; നാട്ടുകാര്‍ പിടികൂടിയത് പഴയ കുപ്രസിദ്ധ നഗ്‌നമോഷ്ടാവിനെ

പാറശ്ശാല: ഹോട്ടലിൽ താമസിച്ച് പ്രദേശത്ത് മോഷണം നടത്തിവന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. തമിഴ്നാട് എസ്.ടി. മങ്കാട്, പൂങ്കാവിള വീട്ടിൽ എഡ്വിൻജോസി(35) നെയാണ് സംശയത്തെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. ഒരുമാസമായി എഡ്വിൻ ജോസ് വിരാലി മേഖലയിലെ സ്വകാര്യ ലോഡ്ജിൽ വാടകയ്ക്ക് മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു. നാട്ടുകാർ നടത്തിയ നിരീക്ഷണത്തിലാണ് പിടിയിലായത്. പകൽ സമയം പൂർണമായും മുറിയിൽ കഴിയുന്ന എഡ്വവിൻജോസ് രാത്രി പന്ത്രണ്ട് മണിക്ക് ശേഷം മുറിയിൽനിന്ന് പുറത്ത് പോവുകയും വെളുപ്പിന് മൂന്ന് മണിയോടെ മടങ്ങിവരുന്നതും ഹോട്ടൽ ജീവനക്കാരും ശ്രദ്ധിച്ചിരുന്നു. രണ്ടുദിവസം മുമ്പ് സമീപത്തെ വീട്ടിലെ സി.സി.ടി.വി. തകർത്ത സംഭവത്തെ തുടർന്ന് നാട്ടുകാർ സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാൻ സാധിച്ചത്. ഹോട്ടൽ ജീവനക്കാർ ഇയാളുടെ മുറി പുറത്ത് നിന്ന് പൂട്ടിയശേഷം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. പൊഴിയൂർ പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുപ്രസിദ്ധ നഗ്നമോഷ്ടാവാണ് പിടിയിലായതെന്ന് പോലീസിന് മനസ്സിലാകുന്നത്. രണ്ടു വർഷം മുൻപ് ധനുവച്ചപുരം, മഞ്ചവിളാകം മേഖലയിൽ ജനങ്ങളെ ഭയചകിതരാക്കിയ നഗ്നമോഷ്ടാവായ എഡ്വിനെതിരേ തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3nneE5R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages