അതിർത്തിയിൽ ഭീഷണി ഒഴിഞ്ഞിട്ടില്ല, ചൈനപ്പട്ടാളത്തെ ശക്തമായി നേരിടും -കരസേനാ മേധാവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 12, 2022

അതിർത്തിയിൽ ഭീഷണി ഒഴിഞ്ഞിട്ടില്ല, ചൈനപ്പട്ടാളത്തെ ശക്തമായി നേരിടും -കരസേനാ മേധാവി

ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ചൈനീസ് പട്ടാളത്തെ ശക്തമായി നേരിടുമെന്നും കരസേനാ മേധാവി ജനറൽ എം.എം. നരവണെ. സേനാദിനത്തിനു മുന്നോടിയായി ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിലെ സംഘർഷത്തിന് അയവുവരുത്താൻ ചൈനയുമായി ചർച്ച നടത്തുമ്പോഴും ഏറ്റുമുട്ടലിനുള്ള സന്നാഹങ്ങളൊരുക്കലും തുടരുന്നുണ്ട്. അതിർത്തിയിലെ അടിസ്ഥാന സൗകര്യവികസനവും നടക്കുന്നുണ്ട്. ഏതു വെല്ലുവിളിയും നേരിടാൻ സേന സജ്ജമാണ് -അദ്ദേഹം പറഞ്ഞു. ഡിസംബർ നാലിനുണ്ടായ നാഗാലാൻഡ് വെടിവെപ്പിനെക്കുറിച്ചുള്ള സൈന്യത്തിന്റെ അന്വേഷണ റിപ്പോർട്ട് ഒന്നുരണ്ടു ദിവസത്തിനുള്ളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും നരവണെ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3tnpAVc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages