മരണക്കിടക്കയിലും തിരിഞ്ഞുനോക്കാതെ മക്കള്‍; അഞ്ചുമക്കളുടെ അമ്മ ചികിത്സയിലിരിക്കെ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 12, 2022

മരണക്കിടക്കയിലും തിരിഞ്ഞുനോക്കാതെ മക്കള്‍; അഞ്ചുമക്കളുടെ അമ്മ ചികിത്സയിലിരിക്കെ മരിച്ചു

സരസമ്മ ഹരിപ്പാട്: അഞ്ചുമക്കളുള്ള അമ്മ മക്കളെല്ലാം കൈയൊഴിഞ്ഞതിനെത്തുടർന്ന് ആർ.ഡി.ഒ.യുടെ സംരക്ഷണയിൽ ചികിത്സയിലിരിക്കെ മരിച്ചു. വാത്തുകുളങ്ങര രാജലക്ഷ്മിഭവനിൽ സരസമ്മ (74) ഹരിപ്പാട് ഗവ. ആശുപത്രിയിൽ ബുധനാഴ്ച രാത്രി 10 മണിയോടെയാണു മരിച്ചത്. മൂന്ന് ആൺമക്കളും രണ്ടു പെൺമക്കളുമാണ് സരസമ്മയ്ക്കുള്ളത്. ആരും സംരക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ചെങ്ങന്നൂർ ആർ.ഡി.ഒ. ഇടപെട്ടാണ് ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷം മക്കൾ ആശുപത്രിയിലെത്തിയെങ്കിലും മൃതദേഹം വിട്ടുകൊടുക്കുന്നതിൽ തീരുമാനമായിട്ടില്ല. ആർ.ഡി.ഒ.യുടെ ഉത്തരവിനു വിധേയമായേ മൃതദേഹം മക്കൾക്കു വിട്ടുകൊടുക്കുകയുള്ളുവെന്ന് ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു വി. നായർ പറഞ്ഞു. അത്യാസന്നനിലയിൽ ചികിത്സയിൽ കഴിയുമ്പോഴും മക്കളെ കാണാൻ സരസമ്മ ആഗ്രഹം പറഞ്ഞിരുന്നു. വിവരം അറിയിച്ചിട്ടും ആരും വന്നില്ലെന്നാണ് പോലീസ് പറയുന്നത്. ആരോഗ്യവകുപ്പിൽനിന്ന് നഴ്സിങ് അസിസ്റ്റന്റായി വിരമിച്ച സരസമ്മ രോഗങ്ങളാൽ കഷ്ടപ്പെടുകയായിരുന്നു. ഒരുമാസം മുൻപ് ഒരു മകൾ സരസമ്മയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം സ്ഥലംവിട്ടെന്നു പോലീസ് പറഞ്ഞു. ഇതേത്തുടർന്നു സംഭവം ചെങ്ങന്നൂർ ആർ.ഡി.ഒ.യെ അറിയിച്ചു. മക്കളെ വിളിച്ചുവരുത്താൻ ആർ.ഡി.ഒ. ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബുധനാഴ്ച രണ്ടുമക്കളെ അറസ്റ്റുചെയ്ത് ആർ.ഡി.ഒ. കോടതിയിൽ ഹാജരാക്കി. അമ്മയെ നോക്കാൻ തയ്യാറകണമെന്ന വ്യവസ്ഥയോടെയാണ് ആർ.ഡി.ഒ. ഇവരെ ജാമ്യത്തിൽ വിട്ടത്. ഇതിനുപിന്നാലെയാണു സരസമ്മ മരിച്ചത്. സരസമ്മയുടെ ആൺമക്കൾ കരുനാഗപ്പള്ളിയിലും ഹരിപ്പാട്ടും അമ്പലപ്പുഴയിലുമായാണു താമസിക്കുന്നത്. എല്ലാവരും നല്ല നിലയിലാണ്. പെൺമക്കളിൽ ഒരാൾ വീയപുരത്താണ്. മൂത്തമകൾക്കാണു കുടുംബത്തിന്റെ പേരിലുണ്ടായിരുന്ന സ്ഥലം നൽകിയിരിക്കുന്നത്. ഇവിടെ വീടുപണിയായതിനാൽ മകൾ വാടകവീട്ടിലാണ് താമസം. അടുത്തിടെ ഈ വീട്ടിൽ അഭയം തേടിയെങ്കിലും തനിക്കു മാത്രമായി സംരക്ഷിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചതെന്ന് പോലീസ് പറയുന്നു. ഒരുവർഷം മുൻപാണു ഭർത്താവ് മാധവൻനായർ മരിച്ചത്. ഇതോടെയാണ് സംരക്ഷണം തേടി ഇവർ ഓരോ മക്കളെയും സമീപിച്ചതെന്നാണ് അറിയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3FlM1fK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages