ന്യൂഡൽഹി: സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തികഫോറം ഉച്ചകോടിയിൽ ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ലോകത്തിനു പ്രതീക്ഷയുടെ പൂച്ചെണ്ടുനൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുദിവസത്തെ ഉച്ചകോടിയുടെ ആദ്യദിനമായ തിങ്കളാഴ്ച വീഡിയോകോൺഫറൻസിങ്ങിലൂടെയായിരുന്നു മോദിയുടെ പ്രസംഗം. കോവിഡ്, കാലാവസ്ഥാവ്യതിയാനം, രാജ്യത്തെ വ്യാപാരസൗഹൃദമാക്കാൻ തന്റെ സർക്കാർ ചെയ്ത കാര്യങ്ങൾ തുടങ്ങിയവ അദ്ദേഹം എടുത്തുത്തുകാട്ടി.ഇതുവരെ കോവിഡ് വാക്സിന്റെ 160 കോടി ഡോസ് കൊടുത്ത് ഇന്ത്യ ഒരു മഹായത്നം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. “മഹാമാരിയുടെ സമയത്ത് മറ്റു രാജ്യങ്ങൾക്ക് മരുന്നുകളും വാക്സിനുകളും നൽകി ഇന്ത്യ ഒട്ടേറെജീവനുകൾ രക്ഷിക്കുകയാണ്. ഇന്ന് ലോകത്തെ മൂന്നാമത്തെ മരുന്നുത്പാദകരാജ്യമാണ് ഇന്ത്യ. കോർപ്പറേറ്റ് നികുതിനിരക്ക് ഇളവുചെയ്ത് വ്യവസായരംഗത്ത് ഇന്ത്യ കൂടുതൽ മത്സരക്ഷമമാവുകയാണ്. ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള ഏറ്റവുംമികച്ച സമയമാണിത്. ആഭ്യന്തര യൂണിറ്റുകളിൽ ഉത്പാദിപ്പിക്കുന്ന വസ്തുക്കൾക്ക് നികുതിയിളവു കൊടുക്കുന്ന 2600 കോടി ഡോളറിന്റെ (1.9 ലക്ഷം കോടി രൂപ) പദ്ധതി 14 മേഖലകളിൽ ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്. ഞങ്ങളുടെ ജനാധിപത്യത്തിലും സാങ്കേതികവിദ്യയിലും സ്വഭാവഗുണത്തിലും പ്രതിഭയിലുമുള്ള വിശ്വാസമാണത്. ഞങ്ങളുടെ ഭാഷാവൈവിധ്യവും സംസ്കാരവും ഞങ്ങളുടെമാത്രം ശക്തിയല്ല, ലോകത്തിന്റെയും ശക്തിയാണ്. കൊറോണയുടെ ഈ കാലത്ത് രാജ്യത്തെ 80 കോടിയിലേറെപ്പേർക്ക് സൗജന്യഭക്ഷണം നൽകി ഇന്ത്യ സ്വന്തം ശക്തി വെളിവാക്കി’ -അദ്ദേഹം പറഞ്ഞു.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, യൂറോപ്യൻ യൂണിയൻ കമ്മിഷൻ മേധാവി ഉർസുല ഫൊൺഡെ ലെയ്ൻ, ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസൺ തുടങ്ങി ഒട്ടേറെനേതാക്കൾ ഉച്ചകോടിയെ അഭിസംബോധനചെയ്യും.
from mathrubhumi.latestnews.rssfeed https://ift.tt/33kBLHL
via IFTTT
Post Top Ad
Responsive Ads Here
Monday, January 17, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഇന്ത്യ ലോകത്തിനു പ്രതീക്ഷയുടെ പൂച്ചെണ്ട് നൽകുന്നു -മോദി
ഇന്ത്യ ലോകത്തിനു പ്രതീക്ഷയുടെ പൂച്ചെണ്ട് നൽകുന്നു -മോദി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment