ബെംഗളൂരു: ബെലഗാവിയിൽ അഞ്ചാംപനിക്കും റുബെല്ലയ്ക്കുമെതിരായ പ്രതിരോധ കുത്തിവെപ്പെടുത്ത മൂന്നു കുട്ടികൾ മരിച്ച ദുരന്തത്തിനു കാരണം ആരോഗ്യവകുപ്പ് ജീവനക്കാരുടെ അനാസ്ഥ. കുത്തിവെപ്പിനിടെയേറ്റ അണുബാധയാണ് മരണകാരണമെന്നാണ് വിലയിരുത്തൽ. കുട്ടികൾക്ക് കുത്തിവെപ്പെടുക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ പാലിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. കുത്തിവെപ്പെടുത്ത നഴ്‌സിനെയും മരുന്ന് കൈമാറിയ ഫാർമസിസ്റ്റിനെയും സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി കെ. സുധാകർ അറിയിച്ചു.രാമദുർഗ താലൂക്കിലെ ബൊച്ചബാൽ ഗ്രാമത്തിലെ 13 മാസം പ്രായമുള്ള പവിത്ര ഹുലഗൂർ, 14 മാസമായ മധു ഉമേഷ് കരാഗുണ്ടി, മല്ലപുർ താലൂക്കിലെ 12 മാസമായ ചേതൻ പൂജാരി എന്നിവരാണ് മരിച്ചത്. രണ്ടു കുട്ടികൾ ബെലഗാവി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഖംപ്രാപിച്ചുവരുന്നു.രാമദുർഗയിലെ സാലഹള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിനു കീഴിൽ രണ്ട് അങ്കണവാടികേന്ദ്രങ്ങളിൽവെച്ചാണ് കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയത്. പ്രതിരോധ മരുന്നിന്റെ ആദ്യ ഡോസും രണ്ടാമത്തെ ഡോസും നൽകിയ കുട്ടികൾക്കാണ് രോഗബാധയുണ്ടായത്. അസ്വാസ്ഥ്യവും വയറിളക്കവും അനുഭവപ്പെട്ട കുട്ടികളെ ഉടൻ രാമദുർഗ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടി ആശുപത്രിയിൽ മരിച്ചു. രണ്ടു കുട്ടികൾ ബെലഗാവിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. കുത്തിവെപ്പ് നൽകിയ സിറിഞ്ച് ശരിയായ രീതിയിൽ അണുവിമുക്തമാക്കാതിരുന്നത് ദുരന്തകാരണമായെന്നാണ് കരുതുന്നത്. കുത്തിവെപ്പിനുള്ള മരുന്ന് ചുമതലപ്പെട്ട നഴ്‌സ് നേരത്തേതന്നെ ഫാർമസിസ്റ്റിൽനിന്ന് വാങ്ങിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. മരുന്ന് ഒരു ഹോട്ടലിലെ ഫ്രിഡ്ജിൽ ഭക്ഷണപദാർഥങ്ങൾക്കൊപ്പം സൂക്ഷിച്ചുവെച്ചതായി കണ്ടെത്തിയെന്നും സൂചനയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3FE8aWu
via IFTTT
Post Top Ad
Responsive Ads Here
Monday, January 17, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ബെലഗാവിയിൽ പ്രതിരോധ കുത്തിവെപ്പെടുത്ത കുട്ടികളുടെ മരണം: ദുരന്തകാരണം ആരോഗ്യജീവനക്കാരുടെ അനാസ്ഥ
ബെലഗാവിയിൽ പ്രതിരോധ കുത്തിവെപ്പെടുത്ത കുട്ടികളുടെ മരണം: ദുരന്തകാരണം ആരോഗ്യജീവനക്കാരുടെ അനാസ്ഥ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment