അമ്മ കാത്തിരിക്കെ മകനെക്കൊന്ന് മൃതദേഹവുമായി പ്രതി സ്റ്റേഷനിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 17, 2022

അമ്മ കാത്തിരിക്കെ മകനെക്കൊന്ന് മൃതദേഹവുമായി പ്രതി സ്റ്റേഷനിൽ

കോട്ടയം: പോലീസിന്റെ ഉറപ്പിൽ അമ്മ കാത്തിരുന്ന മകനെ, ഗുണ്ടാനേതാവ് കൊലപ്പെടുത്തി മൃതദേഹം സ്റ്റേഷൻ വളപ്പിലിട്ടു. ഈസ്റ്റ്‌ സ്റ്റേഷനിലാണ്‌ കേരളം മുന്പുകേട്ടിട്ടില്ലാത്തവിധം കൊന്നയാളുടെ മൃതദേഹവുമായി പ്രതി വന്ന് കീഴടങ്ങിയത്. എതിർ ഗുണ്ടാസംഘവുമായി ബന്ധമാരോപിച്ച് മുട്ടമ്പലത്ത്‌ കളക്ടറേറ്റിനു സമീപം കൊതമന വീട്ടിൽ ജോമോൻ കെ. ജോസാണ്‌ (40) വിമലഗിരി പള്ളിക്കു സമീപം ഉറുമ്പത്ത്‌ വീട്ടിൽ ഷാൻ ബാബു ജോസഫിനെ (19) കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി 9.30-ന് വീടിനു സമീപത്തുനിന്ന്‌ കൂട്ടിക്കൊണ്ടുപോയ മകനെ കാണാനിെല്ലന്ന പരാതിയുമായി അമ്മയും ബന്ധുക്കളും രാത്രി ഒന്നരയ്ക്ക്‌ പോലീസ്‌ സ്റ്റേഷനിൽ എത്തിയിരുന്നു. തിരച്ചിൽ നടത്തുന്നെന്ന് പോലീസ് പറഞ്ഞ സമയത്ത് യുവാവിനെ കൊന്ന് പോലീസിനെ ഞെട്ടിച്ച് മൃതദേഹം ചുമന്ന് പ്രതി എത്തുകയായിരുന്നു. പുലർച്ചെ 3.30-നായിരുന്നു ഇത്.കഞ്ചാവുകടത്ത്, കൊലപാതകശ്രമം എന്നിവയടക്കം ഒട്ടേറെ കേസുകളിലെ പ്രതിയാണ്‌ ജോമോൻ. ആറു കേസുകളിൽ കാപ്പ ചുമത്തി ജില്ലയിൽനിന്ന്‌ നാടുകടത്തിയതായിരുന്നു. അപ്പീൽ നൽകി ഇളവുനേടി തിരിച്ചെത്തിയതാണ്. ഒരാളെ കാണിച്ചുകൊടുക്കാൻ സഹായിക്കണമെന്നു പറഞ്ഞ് ഷാനിനെ ജോമോനും മറ്റു മൂന്നുപേരും ഓട്ടോറിക്ഷയിൽ വന്നാണ് കൊണ്ടുപോയത്‌. ഇത് ഷാനിന്റെ സുഹൃത്തുക്കൾ അമ്മയോടു പറഞ്ഞു. രാത്രി വൈകിയും വരാതിരുന്നതോടെയാണ് കുടുംബം പോലീസിനെ സമീപിച്ചത്. ഷാനിനെ ഗുണ്ടകൾ മർദിച്ചും കമ്പിവടികൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കളക്ടറേറ്റിൽനിന്ന് നാലുകിലോമീറ്റർ അകലെ ആനത്താനത്തെ മൈതാനത്തായിരുന്നു മർദനം. പിന്നീട്‌ ഒാട്ടോയിൽ നഗരത്തിലേക്കുവന്നു. തോളിൽ ചുമന്ന് മൃതദേഹം പ്രതി സ്റ്റേഷന്റെ മുറ്റത്തിട്ടു. ശബ്ദംകേട്ട്‌ പോലീസുകാരൻ ഇറങ്ങിവന്നപ്പോൾ താൻ കൊലപ്പെടുത്തിയതാണെന്ന്‌ സമ്മതിച്ചു. ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഷാനിന്റെ അച്ഛൻ ബാബു ജോസഫ്‌ വാഹനാപകടത്തിൽ ശരീരം തളർന്നുകിടക്കുകയാണ്‌. അമ്മ: ത്രേസ്യാമ്മ. സഹോദരി: ഷാരോൺ ബാബു.


from mathrubhumi.latestnews.rssfeed https://ift.tt/3FJjBMY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages