'വാര്‍ത്ത കേട്ടാണ് ഞെട്ടിയുണര്‍ന്നത്; നോക്കിക്കൊള്ളാമെന്ന് പോലീസ് പറഞ്ഞു, അവരെന്റെ മകനെ കൊന്നു' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 17, 2022

'വാര്‍ത്ത കേട്ടാണ് ഞെട്ടിയുണര്‍ന്നത്; നോക്കിക്കൊള്ളാമെന്ന് പോലീസ് പറഞ്ഞു, അവരെന്റെ മകനെ കൊന്നു'

കോട്ടയം: മകനെ ഗുണ്ടാനേതാവ് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെതിരേ ഗുരുതര ആരോപണവുമായി മരിച്ച ഷാനിന്റെ അമ്മ ത്രേസ്യാമ്മ. സ്റ്റേഷനിലെത്തി പരാതി കൊടുക്കുമ്പോൾ ഷാനിനെ ജോമോനാണ് പിടിച്ചുകൊണ്ടുപോയതെന്ന് പറഞ്ഞിരുന്നു. നോക്കിക്കൊള്ളാമെന്നും പുലർച്ചെയോടെ ഷാനെ കണ്ടെത്തി സ്റ്റേഷനിൽ എത്തിക്കുമെന്നുമാണ് പോലീസ് പറഞ്ഞത്. പക്ഷേ, ഷാനിന്റെ മൃതദേഹവുമായി കൊലപാതകി സ്റ്റേഷനിലെത്തിയെന്ന വാർത്ത കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത് -നിലവിളിയോടെ അവർ പറഞ്ഞു. 9.30-ന് മകനെ കൊണ്ടുപോയശേഷം വീട്ടിൽ ഞാനും മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുവഞ്ചൂരിലെ കുര്യക്കോസ് എന്ന ബന്ധുവുമൊരുമിച്ചാണ് രാത്രി ഒരുമണിയോടെ സ്റ്റേഷനിലെത്തി പരാതി നൽകിയത്. വൈകീട്ട് പന്തുകളികഴിഞ്ഞ് മൂന്നു സുഹൃത്തുക്കളുമായി ഷാൻ തിരിച്ചുവരുന്ന വഴിക്കാണ് ആരെയോ കാണിച്ചുകൊടുക്കാൻ എന്നുപറഞ്ഞ് ജോമോൻ ഷാനിനെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുന്നത്. അവന്റെ കൂട്ടുകാർ ഇക്കാര്യം അറിയിച്ചു. ഉടനെ ബന്ധുവിനെ വിളിച്ച് വിവരം ധരിപ്പിച്ചു. പതിനൊന്നുമണിയോടെ കുര്യക്കോസും കുടുംബവുമെത്തി. ഈ സമയത്ത് ഷാനിന്റെ പല സുഹൃത്തുക്കളെയും ഞാനും മോളും വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. ജോമോന്റെയൊപ്പം പോയി എന്നുമാത്രമേ അറിയാമായിരുന്നുള്ളൂ... -അവർ പറഞ്ഞു. ജോമോനെപ്പോലെ ഒരു കുറ്റവാളിയുടെ കൂടെ പോയതിലെ അപകടം ഓർത്തപ്പോഴാണ് പോലീസിനെ സമീപിക്കാൻ ആ അമ്മ തീരുമാനിച്ചത്. എനിക്കെന്റെ മകൻ നഷ്ടപ്പെട്ടു. അവനെ പോലീസോ സർക്കാരോ തിരിച്ചുതരുമോ? ജോമോനെപ്പോലെയുള്ള കുറ്റവാളികൾക്ക് നഗരത്തിൽ സ്വതന്ത്രവിഹാരം നടത്താൻ പോലീസ് അനുവദിക്കുന്നത് എന്തുകൊണ്ടാണ്? നഗരത്തിൽ വലിയ കുറ്റകൃത്യം നടന്ന സമയത്തെല്ലാം പോലീസ് എന്തുചെയ്യുകയായിരുന്നു? ഇനിയും മക്കളെ നഷ്ടപ്പെട്ട അമ്മമാർ ഇതുപോലെ മാധ്യമങ്ങൾക്കു മുന്നിൽ വിലപിക്കാൻ ഇടവരുമോ?- ത്രേസ്യാമ്മ മാധ്യമപ്രവർത്തകരോടു പറഞ്ഞു. അമ്മയെ നോക്കാനെന്നുപറഞ്ഞ് കാപ്പയിൽ ഇളവുനേടി; നിരീക്ഷിക്കുന്നതിൽ പോലീസിന് വീഴ്ച അമ്മയെ നോക്കാൻ ആളില്ലെന്നു പറഞ്ഞാണ് കാപ്പ നടപടിയിൽനിന്ന് ജോമോൻ ഇളവ് നേടിയത്. എസ്.പി.യുടെ റിപ്പോർട്ട് പ്രകാരമാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവിലൂടെ കാപ്പചുമത്തി ഒരുവർഷത്തേക്ക് നാടുകടത്തിയത്. എല്ലാ ആഴ്ചയും കോട്ടയം ഡിവൈ.എസ്.പി. ഓഫീസിലെത്തി ഒപ്പിടണമെന്ന ഉപാധിയോടെയാണ് കോടതി ഇളവനുവദിച്ചത്. കാപ്പ പ്രതി നാട്ടിൽ തിരിച്ചെത്തിയപ്പോൾ നിരീക്ഷിക്കുന്നതിൽ പോലീസിന് വീഴ്ചപറ്റിയതാണ് ക്രൂരകൃത്യത്തിലേക്കു നയിച്ചത്. കേഡി ജോമോൻ എന്നറിയപ്പെടുന്ന ജോമോൻ കെ. ജോസ് കൊലപാതക ശ്രമം, ഭവനഭേദനം തുടങ്ങി 11 കേസുകളിൽ പ്രതിയായിരുന്നു. സാമൂഹിക മാധ്യമത്തിലെ കമന്റ് നാണക്കേടായെന്ന് മൊഴി ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസ് പറയുന്നത്. നാടുകടത്തപ്പെട്ടതോടെ തന്റെ സ്വാധീനം കുറഞ്ഞെന്ന് ജോമോന് തോന്നിയിരുന്നെന്ന് ചോദ്യംചെയ്യലിൽ പറഞ്ഞതായി പോലീസ് പറയുന്നു. എതിർ ഗുണ്ടാസംഘത്തിൽപ്പെട്ട സൂര്യൻ എന്നു വിളിക്കുന്ന ശരത്രാജ്, ജോമോനും സുഹൃത്തുക്കൾക്കുമെതിരേ സാമൂഹിക മാധ്യമത്തിൽ കമന്റിട്ടിരുന്നു. പലരും ഷെയർ ചെയ്തിരുന്നെന്നും തങ്ങൾക്ക് നാണക്കേടുണ്ടാക്കിയെന്നും കമന്റിട്ടയാളെ കണ്ടെത്താനാണ് അവരുടെ സുഹൃത്തായ ഷാനിനെ വിളിച്ചുകൊണ്ടുപോയതെന്നുമാണ് പ്രതിയുടെ മൊഴി. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് ജോമോൻ ആദ്യം പറഞ്ഞിരുന്നു. ശരത്രാജ് എന്ന ഗുണ്ടാനേതാവ് അടുത്തിടെ ജോമോനെ വെല്ലുവിളിച്ചിരുന്നു. ഷാൻ, ശരത്രാജിന്റെ സുഹൃത്താണെന്ന കാരണത്താലാണ് വിളിച്ചുകൊണ്ടുപോയി മർദിച്ചത്. ഷാനിന്റെപേരിൽ പോലീസ് സ്റ്റേഷനുകളിൽ കേസില്ല. ഷാനിനെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചുതന്നെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. തലയ്ക്കേറ്റ ക്ഷതം മരണകാരണമെന്ന് സൂചന ഷാനിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതവും അതോടനുബന്ധിച്ചുണ്ടായ രക്തസ്രാവവുമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ സൂചന. തലയോട്ടിക്ക് പൊട്ടലില്ല. എന്നാൽ, അമിതമായി രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും ചതവുകളുമുണ്ട്. പിൻഭാഗത്ത് അടിച്ചതിന്റെ പാടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്. ബോംബ് ഭീഷണിക്കേസിലും പ്രതി ഏതാനും മാസംമുമ്പ് നഗരത്തിനു സമീപം ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ ജോമോൻ ക്രൂരമായി മർദിച്ചിരുന്നു. ഓട്ടോഡ്രൈവർ ആഴ്ചകളോളം ആശുപത്രിയിലായി. ഏതാനും വർഷംമുമ്പ് ലുലുമാളിൽ ബോംബ് ഭീഷണി മുഴക്കിയ കേസിലും പ്രതിയായിരുന്നു. കുന്നത്തുകളത്തിൽ ജൂവലറിയിലെ കവർച്ചക്കേസിലെ പ്രതിയും ജോമോനും ചേർന്നാണ് അന്ന് ഭീഷണിമുഴക്കിയത്. അന്നും അറസ്റ്റിലായിരുന്നു. ലഹരി ഇടപാടുകളിലെയും കണ്ണിയാണെന്ന സംശയത്തിലാണ് പോലീസ്. ജോമോൻ മുമ്പ് നഗരത്തിൽ ഓട്ടോ ഓടിച്ചിരുന്നു. അടുത്തകാലത്ത് ടി.ബി. റോഡിൽ തട്ടുകടയുമുണ്ടായിരുന്നു. Content Highlights: Shan babus mother raises questions about police and government in his sons Murders


from mathrubhumi.latestnews.rssfeed https://ift.tt/3A9UaCX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages