ആലുവ: ആലുവയിൽ നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണം നടത്തിയ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മൊഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർതൃ പിതാവ് യൂസഫ് (63), ഭർതൃ മാതാവ് റുഖിയ (55) എന്നിവർക്കെതിരേയാണ് കുറ്റപത്രം. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശമുള്ള മുൻ ആലുവ സി.ഐ. സി.എൽ. സുധീറിന്റെ പങ്കിനെ പറ്റി കുറ്റപത്രത്തിൽ പരാമർശമില്ല. മൊഫിയ ആലുവ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സുധീറിന്റെ ഇടപെടലുകളെ പറ്റി വകുപ്പുതല അന്വേഷണം കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ കെ.എഫ്. ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. കഴിഞ്ഞ നവംബർ 22-നാണ് മൊഫിയ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/3Kr5HTg
via IFTTT
Post Top Ad
Responsive Ads Here
Tuesday, January 18, 2022
മൊഫിയയുടെ ആത്മഹത്യ; പോലീസ് കുറ്റപത്രം സമർപ്പിച്ചു
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment