കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സൂര്യ ഹോട്ടൽസ് ആൻഡ് ട്രാവൽസ് ഉടമ ശരത്ത് ജി. നായരാണോ വി.ഐ.പി.യെന്ന് ഉറപ്പിക്കാൻ ക്രൈംബ്രാഞ്ച് ശബ്ദസാംപിൾ പരിശോധനാഫലം കാക്കുന്നു. ശരത്തിന്റെ ശബ്ദസാംപിൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇതും സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോയിലെ വി.ഐ.പി.യുടെ ശബ്ദവുമായി സാമ്യമുണ്ടോയെന്ന പരിശോധനാഫലം വന്നാലേ വി.ഐ.പി.യുടെ കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുമായി വീട്ടിലെത്തിയ ആളെയാണ് വി.ഐ.പി.യായി കണ്ടിരുന്നത്. ദിലീപുമായി അടുത്തബന്ധമുള്ളയാളാണ്, ഖദർധാരിയാണ്, വീട്ടിലുള്ളവർ ഇക്ക എന്ന് അഭിസംബോധന ചെയ്യുന്നയാളാണ് എന്നിങ്ങനെയായിരുന്നു മറ്റു വിവരങ്ങൾ.ഈ സാമ്യങ്ങളുള്ള ദിലീപിന്റെ പരിചയത്തിലുള്ളവരെ ക്രൈംബ്രാഞ്ച് കണ്ടെത്തിയപ്പോൾ കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബിന്റെയും ശരത്തിന്റെയും മറ്റൊരു പ്രമുഖന്റെയും പേരാണുവന്നത്. മെഹബൂബിന്റെ ശബ്ദം കേൾപ്പിക്കുകയും ഫോട്ടോ കാണിക്കുകയും ചെയ്തെങ്കിലും ബാലചന്ദ്രകുമാറിന് ഉറപ്പിക്കാനായില്ല. ഇതോടെയാണ് സംശയിക്കുന്നവരിൽ ശരത്ത് ഒന്നാമതെത്തുന്നത്. ഇക്ക എന്ന് വിളിക്കുന്ന കാര്യമൊഴിച്ച് ബാക്കിയെല്ലാം ശരത്തുമായി ബന്ധപ്പെടുത്താവുന്ന കാര്യങ്ങളാണെന്ന് അന്വേഷണസംഘം പറയുന്നു. ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകി. ശരത്ത് എവിടെയാെണന്നറിയില്ല. പൾസർ സുനി മാനസികബുദ്ധിമുട്ടിലാണെന്ന് അമ്മകൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി മാനസികബുദ്ധിമുട്ടിലാണെന്ന് അമ്മ ശോഭന. ഒരിക്കലും മകനെ ഇത്തരം മാനസികാവസ്ഥയിൽ കണ്ടിട്ടില്ലെന്നും ശോഭന പറഞ്ഞു. എറണാകുളം സബ് ജയിലിൽ കഴിയുന്ന സുനിയെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു ശോഭന. ദിലീപിന്റെ പേരു പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്നങ്ങളുണ്ടായതെന്നും ശോഭന കൂട്ടിച്ചേർത്തു.ശോഭനയുടെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ആലുവ മജിസ്‌ട്രേറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ രഹസ്യമൊഴി രേഖപ്പെടുത്താനായില്ല. സുനിയെ ചോദ്യംചെയ്യാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് വ്യാഴാഴ്ച കോടതി പരിഗണിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3GFxVHt
via IFTTT
Post Top Ad
Responsive Ads Here
Tuesday, January 18, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
നടിയെ ആക്രമിച്ച കേസ്: വി.ഐ.പി.യെ ഉറപ്പിക്കാൻ ശബ്ദസാംപിൾ പരിശോധന
നടിയെ ആക്രമിച്ച കേസ്: വി.ഐ.പി.യെ ഉറപ്പിക്കാൻ ശബ്ദസാംപിൾ പരിശോധന
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment