അബുദാബി: ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹങ്ങൾ എത്രയുംവേഗം നാട്ടിലെത്തിക്കാൻ അഡ്‌നോക് ഉൾപ്പെടെയുള്ള യു.എ.ഇ. അധികൃതരുമായി ചേർന്ന് നടപടികൾ പൂർത്തീകരിക്കുമെന്നും എംബസി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.അതേസമയം മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എംബസിയോ യു.എ.ഇ. അധികൃതരോ പുറത്തുവിട്ടിട്ടില്ല. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താൻ സ്വദേശിയുമാണ് തിങ്കളാഴ്ച അബുദാബി മുസഫയിൽ ഇന്ധനടാങ്കറുകൾ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചത്. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന വിവരം എംബസി തന്നെയാണ് സ്ഥിരീകരിച്ചത്. മരിച്ചവരെല്ലാം അഡ്‌നോക്കിലെ ജീവനക്കാരാണ്. ആറ്ുപേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇവരിൽ ചിലരെ കഴിഞ്ഞദിവസം രാത്രിതന്നെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.അബുദാബിയിൽ രണ്ടിടങ്ങളിലായാണ് സ്ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിർമാണ മേഖലയിലുമായിരുന്നു സ്ഫോടനങ്ങൾ. മുസഫയിൽ അഡ്‌നോക്കിന്റെ എണ്ണ സംഭരണശാലയ്ക്ക് സമീപമുള്ള ഐക്കാഡ് മൂന്നിൽ മൂന്ന് ഇന്ധന ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. ഉടൻതന്നെ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കാൻ അധികൃതർക്ക് സാധിച്ചു. യെമെനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണമാണ് സ്ഫോടനങ്ങൾക്ക് കാരണമായതെന്ന് തിങ്കളാഴ്ച രാത്രിയോടെ യു.എ.ഇ. ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇത്തരം ആക്രമണങ്ങളോട് പ്രതികരിക്കാൻ യു.എ.ഇ.ക്ക് എല്ലാ അവകാശവുമുണ്ടെന്ന് യു.എ.ഇ. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ സുതാര്യമായും ഉത്തരവാദിത്തത്തോടെയുമാണ് യു.എ.ഇ. കൈകാര്യം ചെയ്യുന്നതെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് ട്വിറ്ററിൽ കുറിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3FHOLEh
via IFTTT
Post Top Ad
Responsive Ads Here
Tuesday, January 18, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഹൂതി ആക്രമണത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞതായി ഇന്ത്യൻ എംബസി
ഹൂതി ആക്രമണത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞതായി ഇന്ത്യൻ എംബസി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment