കെ. സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ ആണുങ്ങളുണ്ട്- കെ.പി. അനിൽകുമാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 13, 2022

കെ. സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ ആണുങ്ങളുണ്ട്- കെ.പി. അനിൽകുമാർ

കോഴിക്കോട്: പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ തെരുവിലിട്ട് കൈകാര്യം ചെയ്യാൻ ഇവിടെ ആണുങ്ങളുണ്ടെന്ന് ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ. കൊലകൊല്ലിയെപ്പോലെ നടക്കുന്ന സുധാകരന്റെ കൊമ്പ് മണ്ണിൽ കുത്തിക്കുമെന്നും അനിൽകുമാർ പറഞ്ഞു. എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച ജനകീയകൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന്റെ പ്രേരണപ്രകാരമാണ് ധീരജിനെ കൊന്നത്. സുധാകരനെതിരേ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം. സുധാകരനെ ജയിലിലടച്ചില്ലെങ്കിൽ നാട്ടിൽ കലാപമുണ്ടാവും. സുധാകരന്റെ കഠാര നാളെ ഉമ്മൻചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ നെഞ്ചിൽ കയറില്ലെന്നു പറയാൻ കഴിയില്ല. സുധാകരൻ കോൺഗ്രസിനെ ഗുണ്ടാസംഘമാക്കി മാറ്റി. കുഴൽപ്പണക്കടത്തുകാരെയും മണൽക്കടത്തുകാരെയുമൊക്കെ കോൺഗ്രസ് ഭാരവാഹികളാക്കിമാറ്റിയിരിക്കുകയാണെന്നും അനിൽകുമാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് ലക്ഷണമൊത്ത ഗുണ്ടാസംഘമായി മാറിയിരിക്കുകയാണെന്ന് ജനകീയ കൂട്ടായ്മ ഉദ്ഘാടനംചെയ്ത ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൽ.ജി. ലിജീഷ് അധ്യക്ഷനായി.


from mathrubhumi.latestnews.rssfeed https://ift.tt/3GnNu6q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages