അവസാനമായി മക്കളെ കാണണം, അഞ്ചുപേരും തിരിഞ്ഞുനോക്കിയില്ല; സരസമ്മ യാത്രയായത് അനാഥയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 13, 2022

അവസാനമായി മക്കളെ കാണണം, അഞ്ചുപേരും തിരിഞ്ഞുനോക്കിയില്ല; സരസമ്മ യാത്രയായത് അനാഥയായി

ഹരിപ്പാട്: വൃദ്ധമാതാവ് ആശുപത്രിയിൽ അനാഥയായി മരിച്ചത് അഞ്ചുമക്കൾ ഊഴമിട്ടു സംരക്ഷിക്കാൻ ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ കരാറുണ്ടാക്കി മണിക്കൂറുകൾക്കകം. ആരോഗ്യവകുപ്പിൽനിന്നു നഴ്സിങ് അസിസ്റ്റന്റായി വിരമിച്ച ഹരിപ്പാട് വാത്തുകുളങ്ങര രാജലക്ഷ്മിഭവനിൽ സരസമ്മ (74) യാണ് ബുധനാഴ്ച രാത്രി മരിച്ചത്. സരസമ്മയ്ക്കു മൂന്ന് ആണും രണ്ടുപെണ്ണും ഉൾപ്പെടെ അഞ്ചുമക്കളുണ്ട്. അമ്മയെ നോക്കുന്നതിന്റെ പേരിൽ മക്കൾ പരസ്പരം കലഹത്തിലായിരുന്നു. ഒരു മകൾ പോലീസിൽ പരാതിയും നൽകി. മറ്റുമക്കൾ അമ്മയെ സംരക്ഷിക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. മക്കളെ വിളിച്ചു സംസാരിക്കാൻ ഹരിപ്പാട് പോലീസ് ശ്രമിച്ചു. അവർ നിസ്സഹകരിച്ചതോടെ പോലീസ് അക്കാര്യം ചെങ്ങന്നൂർ ആർ.ഡി.ഒ. യെ അറിയിച്ചു. ആർ.ഡി.ഒ. എല്ലാ മക്കളെയും വിളിച്ചുവരുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിവൃത്തിയില്ലാതെ, മക്കളുടെ പേരിൽ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു. ബുധനാഴ്ച ഇവരിൽ നാലുപേരെ പോലീസ് അറസ്റ്റുചെയ്ത് ആർ.ഡി.ഒ. മുൻപാകെ ഹാജരാക്കി. നീണ്ട ചർച്ചയ്ക്കൊടുവിൽ മൂന്നുമാസംവീതം അമ്മയെ നോക്കാമെന്നു മക്കൾ സമ്മതിച്ചു. എന്നാൽ രാത്രി 10 മണിയോടെ സരസമ്മ മരിച്ചു. സരസമ്മയ്ക്കു മാസം 13,500 രൂപ പെൻഷനുണ്ട്. എന്നിട്ടും അമ്മയെ നോക്കുന്നതിൽ മക്കൾ പരസ്പരം പഴിചാരുകയായിരുന്നെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ. ബിജു പി. നായർ പറഞ്ഞു. ഞായറാഴ്ച മുതൽ ഇവർ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവസാനമായി മക്കളെ കാണണമെന്നു അവർ വാശിപിടിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പോലീസ് പറഞ്ഞു. തുടർന്ന്, സർക്കാരിന്റെ വയോരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി ആർ.ഡി.ഒ. സരസമ്മയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ടെക്നിക്കൽ അസിസ്റ്റന്റ് എം. അബ്ദുൾ വാഹിദ് ആശുപത്രിയിലെത്തി ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തു. ഇതിനിടെയാണ് ആർ.ഡി.ഒ. ബുധനാഴ്ച മക്കളെ വാറന്റയച്ചു വരുത്തിയത്. ഒരാൾ വിദേശത്തായതിനാൽ വാറന്റ് കൈപ്പറ്റിയില്ല.അമ്മയ്ക്കു മതിയായ സംരക്ഷണം നൽകിയിരുന്നെന്നു മൂത്തമകളുടെ ഭർത്താവ് പറഞ്ഞു. മരണശേഷം നടത്തിയ പരിശോധനയിൽ സരസമ്മയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാനടപടി സ്വീകരിച്ചശേഷം അഞ്ചുമക്കൾക്കുമായി മൃതദേഹം വിട്ടുകൊടുത്തുകൊണ്ട് ആർ.ഡി.ഒ. ഉത്തരവിട്ടു. അവർ മൃതദേഹം ഏറ്റുവാങ്ങി. അമ്മയെ സംരക്ഷിക്കാൻ മക്കൾ തയ്യാറായില്ല അമ്മയെ സംരക്ഷിക്കാൻ മക്കൾ തയ്യാറാകാത്തതിനാലാണ് മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട് ചെയർമാൻ എന്ന നിലയിൽ നടപടി സ്വീകരിച്ചത്. മക്കളെ വാറന്റയച്ചുവരുത്തി സംസാരിച്ച് സംരക്ഷണത്തിനുള്ള ധാരണയായിരുന്നു. - ജെസിക്കുട്ടി മാത്യു, ചെങ്ങന്നൂർ ആർ.ഡി.ഒ.


from mathrubhumi.latestnews.rssfeed https://ift.tt/3foDTk0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages