തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും കാതലായ മാറ്റങ്ങൾ നിർദേശിച്ച് പരീക്ഷാപരിഷ്കരണ കമ്മിഷൻ റിപ്പോർട്ട്. ഈമാസം അവസാനം സർക്കാരിന് ഇടക്കാല റിപ്പോർട്ട് നൽകും. ചില പരീക്ഷകൾ സർവകലാശാലയിൽനിന്നുമാറി കോളേജ് തലത്തിലാകും. ഇന്റേണൽ മാർക്കിന്റെ ഘടനയിലും മാറ്റമുണ്ടായേക്കും. ബിരുദകോഴ്സുകളിലാണ് മാറ്റം പ്രതീക്ഷിക്കുന്നത്. നൂറുകണക്കിന് പരീക്ഷകൾ നടക്കുന്ന ബിരുദകോഴ്സുകൾക്ക് പകുതി പരീക്ഷകളെങ്കിലും കോളേജ് തലത്തിൽ നടത്തി കോളേജിൽത്തന്നെ മൂല്യനിർണയം നടത്താനാകും ശ്രമിക്കുക. ഒന്ന്, അഞ്ച്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ കോളേജ് തലത്തിലും മറ്റ് സെമസ്റ്റർ പരീക്ഷകൾ സർവകലാശാല തലത്തിലും നടത്തുന്നതിന് കമ്മിഷൻ ശുപാർശ നൽകിയേക്കും. ഇങ്ങനെയായാൽ ഫലപ്രഖ്യാപനത്തിനുള്ള കാലതാമസം ഒഴിവാക്കാനാകുമെന്നും കരുതുന്നു. അതേസമയം, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ആദ്യ രണ്ട് സെമസ്റ്റർ പരീക്ഷകൾമാത്രം കോളേജുകളെ ഏൽപ്പിക്കണമെന്ന നിർദേശമാണ് കമ്മിഷന് മുന്നിലെത്തിയത്. ഇന്റേണൽ മാർക്ക് അനുപാതം വർധിപ്പിക്കാനും ഇന്റേണലിന് 20 മാർക്കെന്നുള്ളത് വർധിപ്പിക്കാനും ശുപാർശയുണ്ടാകും. കൂടാതെ, ഓരോ വിഷയത്തിന്റെയും സ്വഭാവമനുസരിച്ച് വിലയിരുത്തലുകൾ നടത്താനും കമ്മിഷൻ നിർദേശമുണ്ടാകുമെന്നാണ് കരുതുന്നത്. നിലവിലെ ഏകീകൃതരീതിയിൽ ചില പാളിച്ചകളുണ്ടെന്ന ചൂണ്ടിക്കാട്ടലിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം, ഇന്റേണൽ മാർക്ക് അനുപാതം വർധിപ്പിച്ചാലുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാകും ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷനായ പരീക്ഷാപരിഷ്കരണ കമ്മിഷൻ കരടുറിപ്പോർട്ട് സമർപ്പിക്കുക. കമ്മിഷൻ സിറ്റിങ് പൂർത്തിയായിക്കഴിഞ്ഞു. Content Highlights :Report of the Examination Reforms Commission suggesting fundamental changes in the conduct and evaluation of examinations in the universities of the State
from mathrubhumi.latestnews.rssfeed https://ift.tt/3qmvy6B
via IFTTT
Post Top Ad
Responsive Ads Here
Thursday, January 13, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സർവകലാശാലാപരീക്ഷകളിൽ കാതലായ മാറ്റം; ഒന്നിടവിട്ട സെമസ്റ്റർ പരീക്ഷകൾ കോളേജ് തലത്തിൽ
സർവകലാശാലാപരീക്ഷകളിൽ കാതലായ മാറ്റം; ഒന്നിടവിട്ട സെമസ്റ്റർ പരീക്ഷകൾ കോളേജ് തലത്തിൽ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment