• മനീഷ അഹ്ലാവത് - ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണൻ : പടിഞ്ഞാറൻ യു.പി.യിലെ മീററ്റ് കന്റോൺമെന്റിൽ മനീഷ അഹ്ലാവത്താണ് (46) സമാജ്വാദി പാർട്ടി-ആർ.എൽ.ഡി. സഖ്യ സ്ഥാനാർഥി. വിവ ഫിറ്റ്നസ് എന്നപേരിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ജിംനേഷ്യങ്ങൾ തുറന്ന മനീഷ, സ്ത്രീശാക്തീകരണപ്രവർത്തനങ്ങളിൽ പങ്കാളിയായ സാമൂഹികപ്രവർത്തകകൂടിയാണ്. പടിഞ്ഞാറൻ യു.പി.യിൽ കർഷകസമരത്തിന്റെ ഭാഗമായതോടെയാണ് ഇവർ മുഴുവൻസമയ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. നരേന്ദ്രമോദിസർക്കാർ ചെറുകിട സംരംഭകരെയും കർഷകരെയും പൂർണമായും കൈയൊഴിയുന്നതിനാലാണ് എസ്.പി.-ആർ.എൽ.ഡി. സഖ്യത്തിന്റെ ഭാഗമായതെന്നും മത്സരിക്കാനിറങ്ങിയതെന്നും മനീഷ പറയുന്നു. ജാട്ട് ഗ്രാമമായ ധൗരാലയിൽ ജനിച്ച മനീഷ, അതിനാൽത്തന്നെ സമാജ്വാദി പാർട്ടിയിലായിട്ടും ജാട്ട് പിന്തുണയുള്ള ജയന്ത് ചൗധരിയുടെ പാർട്ടിയായ ആർ.എൽ.ഡി.യുടെ കൈപ്പമ്പ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. വെള്ളിയാഴ്ച എസ്.പി.നേതാവ് അഖിലേഷ് യാദവും ജയന്ത് ചൗധരിയും നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ ഹോട്ടൽ ഗോഡ്വിനിൽ ഉച്ചയ്ക്കുതന്നെ മനീഷയെത്തി. കേരളത്തിൽനിന്നുള്ള മാധ്യമപ്രവർത്തകനാണെന്ന മുഖവുരയോടെ സമീപിച്ചപ്പോൾ അവർ താത്പര്യത്തോടെ പറഞ്ഞു, ''എനിക്കും കേരള ബന്ധമുണ്ട്. എറണാകുളത്ത് കേന്ദ്രീയ വിദ്യാലയത്തിലാണ് നാലാം ക്ലാസിൽ പഠിച്ചത്''. ചില മലയാളപദങ്ങളും വഴങ്ങുമെന്നുപറഞ്ഞ മനീഷ, ഒന്നുമുതൽ 10 വരെ എണ്ണിക്കേൾപ്പിച്ചു. മീററ്റിൽ ജയം ഉറപ്പാണെന്നും അവർ ആത്മവിശ്വാസത്തോടെ പറഞ്ഞു. കരസേനയിൽ മേജറായിരുന്നയാളെ വിവാഹം കഴിച്ച പിതൃസഹോദരിക്കൊപ്പം താമസിച്ചാണ് മനീഷ എറണാകുളത്ത് പഠിച്ചത്. ഗ്രാമത്തിലെ പഠിപ്പിൽനിന്ന് കോൺവെന്റ് സംവിധാനത്തിലെത്തിയത് തന്നിൽ വലിയമാറ്റമുണ്ടാക്കിയതായി അവർ പറഞ്ഞു. വിവിധയിടങ്ങളിലായുള്ള പഠനത്തിനുശേഷം ആറുവർഷം കഴിഞ്ഞ് മീററ്റിലേക്ക് മടങ്ങുമ്പോൾ സ്വന്തംകാലിൽ നിൽക്കാനുള്ള ശക്തി അവർ നേടി. സഹോദരന് തന്നെക്കാൾ പരിഗണന നൽകുന്ന ലിംഗഭേദത്തിനുനേരെ കലഹിച്ചു. മീററ്റിലെ ബിരുദപഠനത്തിനുശേഷം 19-ാം വയസ്സിൽ വിവാഹിതയായി 1995-ൽ അമേരിക്കയിലേക്ക്. അവിടെ ജോർജിയ സർവകലാശാലയിൽ നിന്ന് എം.ബി.എ. 2005-ൽ വീണ്ടും നാട്ടിലേക്ക്. ക്രോസ്വേഡ് ബുക്ക്സ്റ്റോർസ്, റിലയൻസ് റീട്ടെയിൽ, മം ആൻഡ് മി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി. പിന്നെ സ്വന്തം അധ്വാനത്തിൽ പോർച്ചുഗീസ് കമ്പനിയായ വിവ ഫിറ്റ്നസിന്റെ ഫ്രാഞ്ചൈസി സ്ഥാപനം 2010-ൽ ഗുഡ്ഗാവിൽ തുടങ്ങി. അതുപടർന്ന് ബെംഗളൂരു, ഡൽഹി, ലഖ്നൗ അടക്കമുള്ള മറ്റുസ്ഥലങ്ങളിലേക്ക്. 20 മുഴുവൻസമയ ജോലിക്കാരുമായി സ്ഥാപനം വളർന്നു. നോട്ടുനിരോധനവും കോവിഡും വന്നതോടെ ജിംനേഷ്യം ശൃംഖല പ്രവർത്തനരഹിതമായി.
from mathrubhumi.latestnews.rssfeed https://ift.tt/s4gRoQKuE
via IFTTT
Post Top Ad
Responsive Ads Here
Saturday, January 29, 2022
എറണാകുളത്തെ ഓർമകളുമായി മീററ്റിലെ മനീഷ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment